BREAKING NEWS

ഭാര്യയെ മൂന്ന് തവണ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ വാടകക്കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്, പിന്നാലെ അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം

· · 1 min read
Share: Copied!

മുബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ നിന്നുള്ള ഒരു കൊലപാതക വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയിരിക്കുകയാണ് ഭര്‍ത്താവ്.

പ്രകാശ് ഗവാണ്ടെ എന്നയാളാണ് അധ്യാപികയായ ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയത്.കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിനായി വാടക കൊലയാളിക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും നൽകി. മാര്‍ച്ച് 2നാണ് സംഭവം. സ്കൂട്ടറിൽ പോവുകയായിരുന്ന വൃഷാലിയെ ഒരു വെളുത്ത ടാറ്റ ഇൻട്രാ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

കാർ മനീഷ് സൂര്യവംശി എന്നയാളുടേതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിച്ച കാറിന്‍റെ ഉടമ മനീഷ് സൂര്യവംശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ, വൃഷാലിയുടെ ഭർത്താവ് പ്രകാശ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെന്ന് സൂര്യവംശി വെളിപ്പെടുത്തി.

തന്റെ ഭാര്യയെ വകവരുത്താൻ പ്രകാശ് ഒരു ലക്ഷം രൂപയ്ക്ക് മങ്കേഷ് ചുൽക്കർ എന്നയാൾക്ക് കൊട്ടേഷൻ നൽകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചുൽക്കറാണ് അറസ്റ്റിലായ ഡ്രൈവർ സൂര്യവംശിയെ വാഹനം ഇടിപ്പിക്കാനായി അയച്ചത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026