BREAKING NEWS

രാഹുലിനെ വരിഞ്ഞുമുറുക്കാൻ നീക്കം, ഔദ്യോ​ഗിക വസതിക്ക് ഇരുവശവുമുള്ള റോഡുകൾ അടച്ചു, റോഡിന് കുറുകെ ബസും വച്ചു, വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പോലീസ് ത‍ടഞ്ഞും നീക്കം… ബാരിക്കേടുകൾ തട്ടിയെറിഞ്ഞ് പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷം, ഗാന്ധിസ്മൃതിയിലേക്ക് മാർച്ച്

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിനു പുതിയമുഖം നൽകി പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി അണികളുമെത്തിയതോടെ പ്രതിഷേധ സമരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് സംഘടിപ്പിച്ചത്. ഗാന്ധി സ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്നുകൊണ്ടാണ് പ്രവർത്തകർ അകത്തേക്ക് കയറിയത്.

അതേസമയം പാർലമെൻറിലെ പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിരുന്നു. സുനേരി ബാഗിലെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്. ഇതിന് പിന്നാലെ രാഹുൽ ​ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ പോലീസ് അടച്ച് പ്രദേശത്തെ സംഘർഷം ഒഴിവാക്കാനുള്ള വഴികൾ ചെയ്തുതുടങ്ങി. റോഡിന് കുറുകെ ബസും സ്ഥാപിച്ചു കൊണ്ടായിരുന്നു പോലീസിൻ്റെ ഈ നീക്കങ്ങൾ. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പോലീസ് വിന്യസിച്ചിരുന്നു. കൂടാതെ രാഹുലിൻ്റെ വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പോലീസ് ത‍ടഞ്ഞു. എന്നാൽ ഇതൊന്നും വിലപ്പോയില്ല. ബാരിക്കേടുകൾ മറിച്ചിട്ടുകൊണ്ട് പ്രവർത്തകർ മുന്നോട്ട് പോയി.

ഇതിനിടെ ഗാന്ധിസ്മൃതിയിലേക്ക് രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് പോലീസ് തടയാൻ ശ്രമിച്ചിരുന്നു. അമിത് ഷായുടെ വീടിന് മുന്നിൽ വെച്ചായിരുന്നു തടഞ്ഞത്. രഹുലിന്റെ ഔദ്യോഗികവസതയിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയാണ് ഗാന്ധിസ്മൃതി. അവിടേക്കു പോകാതിരിക്കാൻ ബാരിക്കേഡുകൾ വെച്ച് തടസം സൃഷ്ടിച്ചെങ്കിലും വാഹനം മുന്നോട്ടുനീങ്ങി ഗാന്ധിസ്മൃതിയിലേക്ക് എത്തുകയായിരുന്നു.

ശ്രേയസേ ഈ അടി നിനക്കിട്ടുള്ളതാ… നാലു ഫോർ, നാല് സിക്സർ, 18 ബോളിൽ അർധ സെഞ്ചുറി!! അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വണ്ടർ കിഡ്, സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ

BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026