വാഷിംങ്ടൺ: പട്ടികലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളുള്ള ടോപ്പ് എട്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. ലോക ശക്തികളൊന്നും അതിൽ ഇടം നേടിയിട്ടില്ല. യുഎസ്, ഇറാൻ, ഇസ്രയേൽ, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വലിയ രാജ്യങ്ങളൊന്നും ആദ്യ സ്ഥാനങ്ങളിൽ ഇല്ല.
പട്ടികയിൽ ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. ശരാശരി 686.12 Mbps വേഗതയോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇതിലൂടെ യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. ശരാശരി 593.34 Mbps ഇന്‍റർനെറ്റ് വേഗതയാണ് ഖത്തറിലുള്ളത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ ബഹറിൻ നാലാംസ്ഥാനത്തും 277.97 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്‍റർനെറ്റ് വേദതയിൽ യൂറോപ്യൻ രാജ്യമായ ബള്‍ഗേറിയ അഞ്ചാം സ്ഥാനത്തുമാണ്. മൊബൈല്‍ ഇന്‍റർനെറ്റ് വേഗതയില്‍ ബ്രസീല്‍ ആറും ദക്ഷിണ കൊറിയ ഏഴും ബ്രൂണൈ എട്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൂടുതൽ വേഗത്തിലുള്ള ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് വേണ്ടി കടുത്ത മത്സരമാണ് നടന്നു വരുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ നിലവിൽ മൊബൈൽ ഡൗൺലോഡ് വേഗതയിൽ 133.51 Mbps-യുമായി ആഗോള തലത്തില്‍ 26-ാം സ്ഥാനത്താണ്. ഇന്ത്യ മുമ്പത്തെ റാങ്കിംഗിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമേരിക്ക 165.57 Mbps വേഗതയോടെ 14-ാം സ്ഥാനത്ത് തുടരുന്നു.
മൊബൈല്‍ ഇന്‍റർനെറ്റ് വേഗം ഏറ്റവുമധികമുള്ള രാജ്യങ്ങളുടെ പട്ടിക Ookla ആണ് തയ്യാറാക്കി, പുറത്തു വിട്ടിരിക്കുന്നത്.
















































