BREAKING NEWS

ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?

· · 1 min read
Share: Copied!

വാഷിം​ങ്ടൺ: പട്ടികലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളുള്ള ടോപ്പ് എട്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. ലോക ശക്തികളൊന്നും അതിൽ ഇടം നേടിയിട്ടില്ല. യുഎസ്, ഇറാൻ, ഇസ്രയേൽ, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വലിയ രാജ്യങ്ങളൊന്നും ആദ്യ സ്ഥാനങ്ങളിൽ ഇല്ല.
പട്ടികയിൽ ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. ശരാശരി 686.12 Mbps വേഗതയോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇതിലൂടെ യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. ശരാശരി 593.34 Mbps ഇന്‍റർനെറ്റ് വേഗതയാണ് ഖത്തറിലുള്ളത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ ബഹറിൻ നാലാംസ്ഥാനത്തും 277.97 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്‍റർനെറ്റ് വേദതയിൽ യൂറോപ്യൻ രാജ്യമായ ബള്‍ഗേറിയ അഞ്ചാം സ്ഥാനത്തുമാണ്. മൊബൈല്‍ ഇന്‍റർനെറ്റ് വേഗതയില്‍ ബ്രസീല്‍ ആറും ദക്ഷിണ കൊറിയ ഏഴും ബ്രൂണൈ എട്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൂടുതൽ വേഗത്തിലുള്ള ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് വേണ്ടി കടുത്ത മത്സരമാണ് നടന്നു വരുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ നിലവിൽ മൊബൈൽ ഡൗൺലോഡ് വേഗതയിൽ 133.51 Mbps-യുമായി ആഗോള തലത്തില്‍ 26-ാം സ്ഥാനത്താണ്. ഇന്ത്യ മുമ്പത്തെ റാങ്കിംഗിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമേരിക്ക 165.57 Mbps വേഗതയോടെ 14-ാം സ്ഥാനത്ത് തുടരുന്നു.

മൊബൈല്‍ ഇന്‍റർനെറ്റ് വേഗം ഏറ്റവുമധികമുള്ള രാജ്യങ്ങളുടെ പട്ടിക Ookla ആണ് തയ്യാറാക്കി, പുറത്തു വിട്ടിരിക്കുന്നത്.

‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026