BREAKING NEWS

‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്

· · 1 min read
Share: Copied!

മോസ്കോ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ലോകമെങ്ങുമുള്ള വിമാന ഗതാ​ഗതം താറുമാറിയിരിക്കുകയാണ്. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളെയും വിദ്യാർത്ഥികളെയും ഇത്ഇ ബാധിച്ചു. വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്‍റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയർ സുനിൽ ഗുപ്തയാണ് തന്റെ നിസഹായാവസ്ഥ വീഡിയോയിലൂടെ പങ്കുവച്ചത്. മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൻ കുടുങ്ങിയെന്നും എത്തിഹാദ് എയർവേയ്‌സ് തന്നെ മോസ്കോയിൽ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി’ എന്ന് പറയുന്ന സുനിൽ ഗുപ്തയുടെ വീഡിയോ എക്സിൽ വൈറലായി. “ഞാൻ മോസ്കോ വിമാനത്താവളത്തിൽ പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണ്. ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മേക്ക് മൈ ട്രിപ്പിൽ നിന്നോ എത്തിഹാദ് എയർവേസിൽ നിന്നോ ആരും എന്‍റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ല. റഷ്യ വിസയോ മാസ്റ്റർകാർഡോ സ്വീകരിക്കുന്നില്ല. എന്റെ കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല.” അദ്ദേഹം വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതോടെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു.

ആശ്വാസം പൊന്നേ! യുദ്ധ പശ്ചാത്തലത്തിൽ കുതിക്കുമെന്ന് കരുതിയ സ്വർണ്ണവില ഉയരാതെ സമാധാന നിലയിൽ; പവന് 1,24,680 രൂപ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026