ഇന്ത്യ- അമേരിക്ക കരാർ അന്തിമമായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രഖ്യാപനം. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായിട്ടുണ്ട്. ഇതേ പ്രകാരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
”പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും അദ്ദേഹത്തോടുള്ള ബഹുമാനവും കണക്കിലെടുത്തു, അദ്ദേഹത്തിൻ്റെ അഭ്യർത്ഥന മാനിച്ച്, ഉടൻ പ്രാബല്യത്തിൽ തരത്തിൽ, യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് ഞങ്ങൾ സമ്മതിച്ചു, അതിലൂടെ യുഎസ് കുറഞ്ഞ താരിഫ് ഈടാക്കും, അത് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും” ട്രംപ് തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ കുറയ്ക്കാൻ തീരുമാനിച്ചതിൽ ട്രംപിനോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതിനെപ്പറ്റി അദ്ദേഹം പരാമർശിച്ചിട്ടില്ല. അമേരിക്കയുമായുള്ള വ്യാപാര കരാർ പ്രകാരം 500 ബില്യൺ ഇന്ത്യയുടെ യുർജം സാങ്കേതികവിദ്യ, കൽക്കരി, കാർഷിക കാറുകൾ എന്നിവയും വാങ്ങും. ഇന്ത്യയും യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ച ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ.















































