BREAKING NEWS

ട്രംപ് അയഞ്ഞു, തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?

· · 1 min read
Share: Copied!

ഇന്ത്യ- അമേരിക്ക കരാർ അന്തിമമായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രഖ്യാപനം. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായിട്ടുണ്ട്. ഇതേ പ്രകാരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

”പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും അദ്ദേഹത്തോടുള്ള ബഹുമാനവും കണക്കിലെടുത്തു, അദ്ദേഹത്തിൻ്റെ അഭ്യർത്ഥന മാനിച്ച്, ഉടൻ പ്രാബല്യത്തിൽ തരത്തിൽ, യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് ഞങ്ങൾ സമ്മതിച്ചു, അതിലൂടെ യുഎസ് കുറഞ്ഞ താരിഫ് ഈടാക്കും, അത് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും” ട്രംപ് തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ കുറയ്ക്കാൻ തീരുമാനിച്ചതിൽ ട്രംപിനോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതിനെപ്പറ്റി അദ്ദേഹം പരാമർശിച്ചിട്ടില്ല. അമേരിക്കയുമായുള്ള വ്യാപാര കരാർ പ്രകാരം 500 ബില്യൺ ഇന്ത്യയുടെ യുർജം സാങ്കേതികവിദ്യ, കൽക്കരി, കാർഷിക കാറുകൾ എന്നിവയും വാങ്ങും. ഇന്ത്യയും യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ച ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ.

ജലസംഭരണശേഷി ഒരു മാസത്തോളം മാത്രം, ടർബേല, മംഗ്ല ഡാമുകൾ ‘ഡെഡ് സ്റ്റോറേജിലേക്ക്… പാകിസ്ഥാൻ പ്രതിസന്ധിയിൽ!! എടുത്ത തീരുമാനത്തിൽ നിന്ന് നെല്ലിട അങ്ങോട്ടോ, ഇങ്ങോട്ടോ മാറില്ല…ഒരു രേഖ പോലും ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ തയ്യാറല്ല!! സിന്ധു നദീജല കരാറിൽ നിലപാടിൽ ഉറച്ച് ഇന്ത്യ, ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി

BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026