BREAKING NEWS

ഒറ്റുകാരന്റെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ!! വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു, ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം… എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ

· · 1 min read
Share: Copied!

കണ്ണൂർ: പയ്യന്നൂരിലെ പാർട്ടിയിൽ രക്തസാക്ഷിത്വ സാമ്പത്തിക വിവാദങ്ങൾ കത്തിനിൽക്കേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷിയായ ധനരാജിന്റെ ഭാര്യ സജിനി. എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂർ മണ്ഡലത്തിൽ ഇന്നലെ നൽകിയ സ്വീകരണത്തിലാണ് ഷാളണിയിച്ചത്. വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചെന്നും ഒറ്റുകാരനായ കുഞ്ഞികൃഷ്ണന്റെ സ്ഥാനം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലാണെന്നും പിന്നാലെ നടന്ന പ്രസംഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.

വി. കുഞ്ഞികൃഷ്ണനെപ്പോലൊരാൾ പാർട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം ഒറ്റുകാരനെപ്പോലെ മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ പിന്തുണയോടെ പ്രവർത്തിച്ച കോടാലിക്കൈയായി നിലകൊണ്ടയാളുകൾക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രക്തസാക്ഷിയായ ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഫണ്ടിലെ തിരിമറി സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന കുഞ്ഞികൃഷ്ണൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരേ അദ്ദേഹം രം​ഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദമായി മാറിയതോ‌ടെ കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങൾ നിഷേധിച്ച സിപിഎം പിന്നാലെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026