BREAKING NEWS

ട്രംപേ ഇത്തവണ ഉന്നം പിഴയ്ക്കില്ല… അമേരിക്കൻ പ്രസിഡന്റിനു നേരെ പരസ്യ കൊലവിളിയുമായി ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ; ഭീഷണി 2024-ലെ വധശ്രമത്തിന്‍റെ ചിത്രം ഉപയോഗിച്ച്

· · 1 min read
Share: Copied!

ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ വധഭീഷണി മുഴക്കി. 2024-ൽ ട്രംപിനുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾ സഹിതം ‘ഇത്തവണ ഉന്നം പിഴയ്ക്കില്ലെ’ന്ന് സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന പ്രചാരണ റാലിക്കിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. ഈ ചിത്രത്തോടൊപ്പം “ഇത്തവണ അത് (ബുള്ളറ്റ്) ലക്ഷ്യം തെറ്റില്ല” എന്നാണ് ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ഇറാനെതിരെ യുഎസ് സൈനിക നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്‍റെ പരസ്യ ഭീഷണി.

ഇറാനിലെ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്ന നടപടി തുടർന്നാൽ സൈനിക ഇടപെടലുണ്ടാകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് തങ്ങളെ ആക്രമിച്ചാൽ അമേരിക്കയുടെ പ്രധാന താവളങ്ങളായ ഖത്തർ, സൗദി അറേബ്യ, യുഎഇ, തുർക്കി എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാൻ അമേരിക്കൻ സൈന്യം നിർദേശിച്ചിരുന്നു.

കഴിഞ്ഞ ജൂണിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി അൽ ഉദൈദ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാൻ-അമേരിക്ക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് ഈ നീക്കമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ സർക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബീഹാറിൽ കോൺ​ഗ്രസിന് ഇരുട്ടടി; ‍മുഴുവൻ എംഎൽഎമാരും കൂടുവിട്ട് എൻഡിഎയിലേക്ക് ചേക്കേറുന്നു? നിതീഷ് കുമാറുമായി ചർച്ച നടത്തി? അഭ്യൂഹങ്ങൾ രാഷ്ട്രീയ പ്രേരിതം- കോൺഗ്രസ്

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026