BREAKING NEWS

ബീഹാറിൽ കോൺ​ഗ്രസിന് ഇരുട്ടടി; ‍മുഴുവൻ എംഎൽഎമാരും കൂടുവിട്ട് എൻഡിഎയിലേക്ക് ചേക്കേറുന്നു? നിതീഷ് കുമാറുമായി ചർച്ച നടത്തി? അഭ്യൂഹങ്ങൾ രാഷ്ട്രീയ പ്രേരിതം- കോൺഗ്രസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ബീഹാറിൽ കോൺ​ഗ്രസിലെ മുഴുവൻ എംഎൽഎമാരും എൻഡിഎയിലേക്ക് കൂടുമാറാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോൺ​ഗ്രസിന് ആകെ ആറ് എംഎൽഎമാരാണുള്ളത്. ഇവർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ചനടത്തിയതായാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. എംഎൽഎമാരെ എൻഡിഎയോട് അടുപ്പിച്ച് സഖ്യത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് ജെഡിയു നീക്കമെന്നാണ് സൂചന.

എംഎൽഎമാർ ഒന്നാകെ എൻഡിഎയിലേക്ക് ചുവടുമാറിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം പൂജ്യമാകും. 2025-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 243-ൽ 202 സീറ്റുകളാണ് എൻഡിഎ നേടിയിരുന്നു. ബിജെപി 89, ജെഡിയു 85 എന്നീ നിലയിലായിന്നു കക്ഷി നില. മഹാസഖ്യമാകട്ടെ 35 സീറ്റുകളിൽ ഒതുങ്ങി. ഇതിൽ ആർജെഡി 25 സീറ്റുകൾ നേടി. അതേസമയം, 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.

സംസ്ഥാനത്തെ കോൺ​ഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും നിലപാടുകളിലും എംഎൽഎമാർ തീർത്തും അസ്വസ്ഥരാണെന്നും അവർ തങ്ങളുമായി ചർച്ച നടത്തിയെന്നും വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ എംഎൽഎമാർ ആറുപേരും പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ലയെന്നാണ് വിവരം.

അതേസമയം, ഇപ്പോഴത്തെ അഭ്യൂഹങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഞങ്ങളുടെ എംഎൽഎമാരാരും എവിടേക്കും പോകില്ലെന്ന് ഉറപ്പുണ്ട്. അവർ അവരുടെ മണ്ഡലങ്ങളിൽ തിരക്കായതിനാലാണ് പരിപാടികളിൽ പങ്കെടുക്കാത്തത് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം, ബസ് ഓടിക്കുന്നതിനിടെ പിന്നോട്ട് നോക്കി ബഹളം വച്ചു, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യാത്രക്കാരി

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026