LATEST UPDATES

ടൈംമെഷീൻ പിറകോട്ട് അതിന്റെ സൂചികൾ ചലിപ്പിക്കും…, ഒരിക്കൽകൂടി ഇതിഹാസ താരങ്ങളുടെ നേർക്കുനേർ ഏറ്റുമുട്ടൽ!!, സുവർണകാലങ്ങളിലേക്കൊരു തിരിച്ചുപോക്കായി ഇന്റർ നാഷനൽ മാസ്റ്റേഴ്സ് ലീഗ് ഫൈനൽ നാളെ, ഇതാ വരുന്നു സച്ചിനും ലാറയും മുഖാഭിമുഖം…

· · 1 min read
Share: Copied!

റായ്പുർ: കാലചക്രം നാളെ പിറകോട്ട് സഞ്ചരിക്കും… ഇതിഹാസതാരങ്ങളെ ക്രിക്കറ്റ് മൈതാനിയിൽ പാഡണിഞ്ഞ് ബാറ്റിനേയും ബോളിലേയും അടിച്ചുപറപ്പിക്കുന്നത് ഒരിക്കൽ കൂടി കാണാനുള്ള സുവർണാവസരം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർ നാഷനൽ മാസ്റ്റേഴ്സ് ലീഗിൽ‍ ഇന്ത്യ–വെസ്റ്റിൻഡീസ് ഫൈനൽ നാളെ. രാത്രി 7.30ന് റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കരാണ് ഇന്ത്യ മാസ്റ്റേഴ്സ് ക്യാപ്റ്റനെങ്കിൽ മറുപുറം സാക്ഷാൽ ബ്രയാൻ ലാറ നയിക്കുന്ന വെസ്റ്റിൻഡീസ് ടീമാണ്.
‌
ഇന്നലെ നടന്ന രണ്ടാം സെമിയിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് 6 റൺസിന് ശ്രീലങ്ക മാസ്റ്റേഴ്സിനെ തോൽപിച്ചു. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179. ശ്രീലങ്ക–20 ഓവറിൽ 9ന് 173. നാല് ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത വിൻഡീസ് ബോളർ ടിനോ ബെസ്റ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിൻഡീസിനായി ദിനേഷ് രാംദിനും (50*) ലങ്കയ്ക്കായി അസേല ഗുണരത്‌‌നെയും (66) അർധ സെഞ്ചറി നേടി.

‌‌‌അതേസമയം ആവേശകരമായ ആദ്യ സെമിയിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. യുവരാജ് സിങ്, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം, ഷഹബാസ് നദീമിന്റെ നാലു വിക്കറ്റ് പ്രകടനവും ചേർന്നതോടെയാണ് ഇന്ത്യ ഓസീസിനെ വീഴ്ത്തിയത്.

BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026