BREAKING NEWS

‘സാധനം സേഫ് അല്ലെ’-മുഖ്യപ്രതിയുടെ ഫോണിലേക്ക് മൂന്നാംവർഷ വിദ്യാർഥിയുടെ കോൾ, ‘ഹോളി നമുക്ക് പൊളിക്കണ’മെന്ന് വാട്സാപ്പ് ചാറ്റും പണപ്പിരിവും, അഞ്ചു​ഗ്രാം കഞ്ചാവിന് വില 500 രൂപ- കളമശേരി മെൻസ് ഹോസ്റ്റൽ കഞ്ചാവ് കേസ് വിവരങ്ങൾ പുറത്ത്

· · 1 min read
Share: Copied!

കൊച്ചി: കളമശേരിയിലെ ​ഗവ. കോളേജ് മെൻസ് ഹോസ്റ്റലിൽനിന്നു രണ്ടു കിലോ കഞ്ചാവ് കടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ റെയ്ഡ് നടക്കുമ്പോൾ ആകാശിന്റെ ഫോണിലേക്കു വന്ന കോൾ, സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നു പോലീസ് പറയുന്നു. കോട്ടയം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയുടെതായിരുന്നു ആ ഫോൾ കോൾ. ‘സാധനം സേഫ് അല്ലെ’ എന്നായിരുന്നു കോളിലെ ചോദ്യം. അതേസമയം കളമശേരിയിലെ‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി റാക്കിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന മൊഴികൾ പോലീസിനു ലഭിച്ചിട്ടുണ്ട്.

ഹോളി ദിവസം അനിയന്ത്രിത ലഹരി ഉപയോ​ഗമുണ്ടാകും, നിരീക്ഷണം ശക്തമാക്കണം- പോലീസിനു സൂചന നൽകിയത് കോളേജ് പ്രിൻസിപ്പൽ

കളമശേരി പോളിടെക്നിക് കഞ്ചാവ് വേട്ട, ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ടുപേർ പിടിയിൽ, കെഎസ് യു നേതാവിനെ പിടികൂടാൻ സമ്മർദ്ദമേറുന്നു

ഹോളി ആഘോഷിക്കാൻ ക്യാംപസ് കേന്ദ്രീകരിച്ച് ലഹരിയെത്തിക്കാൻ സാധ്യതയുണ്ടെന്ന കോളേജ് പ്രിൻസിപ്പലിന്റെ കത്ത് ഡിസിപിക്ക് നേരത്തെ ലഭിച്ചിരുന്നു. അതിനാൽതന്നെ സ്പെഷൽ ബ്രാഞ്ച് നിരീക്ഷത്തിലായിരുന്നു ക്യാംപസും ഹോസ്റ്റലും പരിസരവും. ഹോളി ആഘോഷമുണ്ടെന്നറിഞ്ഞതോടെ സ്പെഷൽ ബ്രാഞ്ച് കൂടുതൽ ജാഗ്രതയിലായി. പിന്നാലെ ഹോസ്റ്റലിലെ ചിലരുടെ നേതൃത്വത്തിൽ പണപ്പിരിവും തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു പണപ്പിരിവ്.

‘ഹോളി നമുക്ക് പൊളിക്കണം’ എന്ന രീതിയിൽ ഗ്രൂപ്പിൽ മെസേജുകൾ വന്നു തുടങ്ങി. അഞ്ചുഗ്രാം കഞ്ചാവിന് 500 രൂപയായിരുന്നു വിലയിട്ടത്. ആകാശാണ് രണ്ടുകിലോയോളം വരുന്ന കഞ്ചാവ് പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വിൽപ്പന നടത്തുന്നതെന്നുമാണ് സ്പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചത്. വൈകാതെ ഡാൻസാഫ് സംഘം ഈ മുറിയുൾപ്പെടെ റെയ്ഡ് നടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായിരുന്നു. കൂടാതെ കഞ്ചാവെത്തിച്ച രണ്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തു.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026