BREAKING NEWS

കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് സൂചന, ‘വിദ്യാർഥികൾ ഉൾപ്പെട്ട കേസ്, പൂർണമായ തെളിവുകൾ ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ, കഞ്ചാവെത്തിച്ചതു വിദ്യാർഥികളുടെ ആവശ്യപ്രകാരം -എസിപി

· · 1 min read
Share: Copied!

കൊച്ചി: കളമശേരി ​ഗവ. പോളിടെക്നിക്ക് ലഹരിക്കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ഹോസ്റ്റലിലെത്തിച്ച ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളാണിവർ. ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന സൂചന ചോദ്യം ചെയ്യലിലൂടെ ലഭിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി ടി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു.

‘സാധനം സേഫ് അല്ലെ’-മുഖ്യപ്രതിയുടെ ഫോണിലേക്ക് മൂന്നാംവർഷ വിദ്യാർഥിയുടെ കോൾ, ‘ഹോളി നമുക്ക് പൊളിക്കണ’മെന്ന് വാട്സാപ്പ് ചാറ്റും പണപ്പിരിവും, അഞ്ചു​ഗ്രാം കഞ്ചാവിന് വില 500 രൂപ- കളമശേരി മെൻസ് ഹോസ്റ്റൽ കഞ്ചാവ് കേസ് വിവരങ്ങൾ പുറത്ത്
‘വിദ്യാർഥികൾ ഉൾപ്പെട്ട കേസാണിത്. പൂർണമായ തെളിവുകൾ ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ. നിലവിൽ അറസ്​റ്റിലായവരാണ് കഞ്ചാവ് വിതരണം ചെയ്തിട്ടുളളത്. കേസിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കും, വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് ഇവർ ഹോസ്​റ്റലിൽ സാധനം എത്തിച്ചിട്ടുളളത്. ഇവർക്കെതിരെ മ​റ്റ് എന്തെങ്കിലും കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. എസിപി വ്യക്തമാക്കി.

ഹോളി ദിവസം അനിയന്ത്രിത ലഹരി ഉപയോ​ഗമുണ്ടാകും, നിരീക്ഷണം ശക്തമാക്കണം- പോലീസിനു സൂചന നൽകിയത് കോളേജ് പ്രിൻസിപ്പൽ

അ‍ഞ്ചു ​ഗ്രാമിന 500 രൂപ മുതലാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഫോൺ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച വിദ്യാർഥികളെ ആവശ്യമെങ്കിൽ പോലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

കളമശേരി പോളിടെക്നിക് കഞ്ചാവ് വേട്ട, ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ടുപേർ പിടിയിൽ, കെഎസ് യു നേതാവിനെ പിടികൂടാൻ സമ്മർദ്ദമേറുന്നു

, കോളേജ് പ്രിൻസിപ്പൽ ഡോ. ഐജു തോമസിന്റെ നിർണായകമായ ഇടപെടലിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ക്യാംപസിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിൻസിപ്പൽ പോലീസിന് കത്ത് നൽകിയിരുന്നു. ഇതാണ് റെയ്‌ഡിലേക്ക് നയിച്ചത്.

 

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026