BREAKING NEWS

‘അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളായി മാറാനും റിതുൽ ദാസിന് നല്ലൊരു മാതാവായി തിരിച്ചു വരാനും പ്രാർത്ഥിക്കുന്നു; വിവാദങ്ങള്‍ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും‘- രേണുസുധിയെക്കുറിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ്

· · 1 min read
Share: Copied!

കോട്ടയം: കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായ വ്യക്തിയാണ് രേണു സുധി. എന്നാൽ തനിക്ക് കാൻസർ ബാധിച്ചതായി രേണു വെളിപ്പെടുത്തിയതിന് പിന്നാലെ, വിമർശകരിൽ പലരും പോലും പിന്തുണയും ആശ്വാസവാക്കുകളും പ്രാർത്ഥനകളുമായി രംഗത്തെത്തി. ഇതിനിടെയാണ് കിച്ചു സുധിയും രേണുവും തമ്മിലുള്ള തർക്കവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.

ഈ വിഷയത്തിൽ കിച്ചുവിനെ വിമർശിച്ച് സുധിലയം നിർമിക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് നടത്തിയ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, രേണുവിനെക്കുറിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞ പുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധനേടുന്നത്.

രേണു സുധി നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും മാറുമെന്നും അതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നുമാണ് ബിഷപ്പ് പറയുന്നത്. വിവാദങ്ങൾ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രേണുവിന് വേണ്ടി പ്രാർത്ഥിക്കാൻ യാചിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

“വിവാദങ്ങളൊക്കെ ഒരു സൈഡില്‍ കിടക്കട്ടെ. നമുക്കിപ്പോള്‍ ആവശ്യം രേണു സുധിയ്ക്ക് പൂര്‍ണമായൊരു വിടുതല്‍, പൂര്‍ണമായിട്ടുള്ളൊരു സൗഖ്യം ആണ്. അവര്‍ നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും അവള്‍ മാറാനായിട്ടും ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. അതാണ് ഞങ്ങളുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. വിവാദങ്ങള്‍ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. വേദനയില്‍ ഇരിക്കുന്ന രേണു സുധിയെ നിങ്ങളു‌ടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക. അതാണ് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നതും. ഇത് കണ്ടോണ്ടിരിക്കുന്ന എല്ലാ വ്യൂവേഴ്സിനോടും പ്രത്യേകിച്ച് ഞാന്‍ യാചിക്കുകയാണ്. നിങ്ങളുടെ വിശ്വാസ പ്രകാരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അതുമാത്രമെ എനിക്ക് പറയാനുള്ളൂ. എല്ലാ വിവാദങ്ങളും അവസാനിപ്പിക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ആവശ്യം”, എന്നായിരുന്നു ബിഷപ്പിന്റെ വാക്കുകൾ. ഓൺലൈൻ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗീതു മോഹൻദാസ്–യഷ് ചിത്രം ‘ടോക്സിക്കി’ ലെ ആദ്യ ഗാനം ‘തബാഹി’യുടെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026