BREAKING NEWS

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം, വഴങ്ങിയില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും, മകളുടെ വിവാഹം മു‌ടക്കുമെന്ന് ഭീഷണി, യുവതിയുടെ പരാതിയിൽ 50 കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: യുവതിയോ‌ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയും പിന്നാലെ ലൈംഗികാതിക്രമ ശ്രമം നടത്തുകയും ചെയ്ത കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് നീർമൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടിൽ അലി അക്ബറി(50) നെയാണ് മാറാട് പോലീസ് പിടികൂടിയത്.

ഇയാൾ 2021 മുതലാണ് യുവതിയെ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങിയതെന്ന് യുവതി പരാതിയിൽ പറയുന്നു. മാറാട് സ്വദേശിനി തന്നെയായ യുവതിയെയാണ് ഇയാൾ ലൈംഗിക ഉദ്ദേശത്തോടു കൂടി ഫോണിലൂടെയും അല്ലാതെയും പിൻതുടരുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് ശല്യം ചെയ്തത്. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചയുടനെ മാറാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അതേസമയം ഇയാൾക്കെതിരേ ഇതേ സ്‌റ്റേഷനിൽ തന്നെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ അലി അക്ബറെ റിമാൻഡ് ചെയ്തു.

‘We-will-kill-Trump’… കറുത്ത ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന ട്രംപ്, ചുവന്ന ടൈയ്ക്ക് മുകളിൽ കൈകൾ, മുടി ചിതറിപ്പോയ നിലയിൽ, സൈഡിൽ “In memory of Minab’s children” എന്ന കുറിപ്പും- ടെഹ്റാനിൽ സ്ഥാപിച്ച ബിൽബോർഡ് വൈറൽ, – Video

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026