BREAKING NEWS

‘മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’; കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പിന് ശ്രമം; ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും പ്രിയങ്ക ​ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ കോൾ; പോലീസ് അന്വേഷണം

· · 1 min read
Share: Copied!

കല്പറ്റ: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്.

വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് കോൺഗ്രസ് നേതാക്കളെ വിളിച്ചതെന്നാണ് പരാതി. എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് പുറമെ ഷാഫി പറമ്പിൽ എം.പി., ഡീൻ കുര്യാക്കോസ് എം.പി. എന്നിവർക്കും സമാനമായ ഫോൺകോളുകൾ ലഭിച്ചതായാണ് വിവരം.

ഡി.എസ്. രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് മറ്റൊരു നമ്പറിൽ നിന്ന് വിദ്യാ ബാലകൃഷ്ണനെ വിളിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ നൽകിയതെന്നും ഇംഗ്ലീഷിലായിരുന്നു സംഭാഷണമെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. സംഭാഷണം നീണ്ടതോടെ സംശയം തോന്നിയ അദ്ദേഹം പണം നൽകാമെന്ന് പറഞ്ഞ് ഫോൺ അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് ഫോൺ നമ്പർ നൽകിയെന്നു പറഞ്ഞ എം.പി.യെ ബന്ധപ്പെട്ട് വിവരം അറിയിച്ചപ്പോഴാണ് സമാനമായ രീതിയിൽ എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ അദ്ദേഹത്തെയും വിളിച്ചിരുന്നതായും ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കളുടെ ഫോൺ നമ്പറുകൾ ചോദിച്ചിരുന്നതായും വ്യക്തമായത്.

സംഭവത്തിൽ ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഫോൺ നമ്പറുകളും മറ്റ് സാങ്കേതിക വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം, വഴങ്ങിയില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും, മകളുടെ വിവാഹം മു‌ടക്കുമെന്ന് ഭീഷണി, യുവതിയുടെ പരാതിയിൽ 50 കാരൻ അറസ്റ്റിൽ

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026