BREAKING NEWS

‘ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഞങ്ങൾ തമ്മിലുളളൂ; തിരികെ വന്നാൽ മുടിയനായ പുത്രനെ വരവേറ്റതുപോലെ സ്വീകരിക്കും‘- കേരള കോൺഗ്രസ് (എം) നെക്കുറിച്ച് തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്

· · 1 min read
Share: Copied!

തൊടുപുഴ: ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസുകൾ തമ്മിലുള്ളൂ എന്നും കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്നും നിയുക്ത തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്. മടങ്ങിവരവിനു തെറ്റ് ഏറ്റുപറയേണ്ടതില്ല. നിയമസഭയിൽ അവരുടെ പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണ്. അവർ തിരിച്ചുവരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭരണത്തിൽ, അർഹതപ്പെട്ട സ്ഥാനം കേരള കോൺഗ്രസിനു ലഭിക്കുമെന്നും അപു പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിൽ വിട്ടുവീഴ്ച ചെയ്ത ഏക പാർട്ടി കേരള കോൺഗ്രസാണ്. അതിന്റേതായ പരിഗണന മന്ത്രിസഭയിലും ലഭിക്കും. കർഷകരുടെ വേദന അറിയുന്ന പ്രസ്ഥാനമെന്ന നിലയിൽ കൃഷിവകുപ്പ് പാർട്ടി ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹം. എത്ര മന്ത്രിസ്ഥാനം വേണമെന്നതു ചെയർമാൻ തീരുമാനിക്കുമെന്നും അപു പറഞ്ഞു.

ചെന്നിത്തലയ്ക്ക് അനുകൂല ഘടകങ്ങളായി സംഘടനാ പരിചയം, വിവിധ വിഭാഗങ്ങളുമായുള്ള അടുപ്പം!! എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026