മട്ടന്നൂർ: കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരുക്ക്. കർണാടക രജിസ്‌ട്രേഷൻ കാറാണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായും തകർന്നു. പരുക്കേറ്റ നാലുപേരുടേയും നില ഗുരുതരമാണെന്നാണ് അറിയുന്നത്.
കാറിലുണ്ടായിരുന്ന ആൽബിന്റെ കല്യാണം ഈ മാസം 11-നായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹവസ്ത്രങ്ങൾ എടുക്കാൻ എറണാകുളം പോയി വരുന്നവഴിയാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയിൽ മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. ബസ് സ്‌റ്റോപ്പിൽ നിർത്തിയ സമയത്ത് നിയന്ത്രണംവിട്ടുവന്ന കാർ ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാർ ഇരിട്ടി ഭാഗത്തേക്കാണ് പോയിക്കോണ്ടിരുന്നത്. അഗ്നിരക്ഷാസേനയെത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചു…!!! യുട്യൂബ് ചാനലിനെതിരേ പരാതിയുമാിയ നടി മാല പാർവതി…!!! നാല് വർഷത്തിനിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ആളുകളില്‍ ഒരാളാണ് താനെന്ന് നടി… കോണ്‍ഗ്രസില്‍ നിന്നാണ് കൂടുതല്‍ വേട്ടയാടലുകള്‍ ഉണ്ടായത്…



















































