BREAKING NEWS

പ്രതിശ്രുത വധുവിനോട് ഫ്ലാറ്റിലേക്ക് വരാന്‍ പറഞ്ഞു, ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാന്‍ മരുന്ന് കഴിച്ച യുവാവ് മരിച്ചു

· · 1 min read
Share: Copied!

ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. മുറിയില്‍ നിന്ന് ചില മരുന്നുകളുടെയും ഹെല്‍ത്ത് സപ്ലിമെന്റുകളുടെയും കവറുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഗുരുഗ്രാം സെക്ടര്‍ 53 മേഖലയിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 29 കാരനായ യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍ ആണ് മരിച്ചത്. ഇയാള്‍ ന്യൂഡല്‍ഹിയിലെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ലാലിന്റെ സഹപ്രവര്‍ത്തകന്‍ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മിക്കപ്പോഴും ഒപ്പമാണ് ഇരുവരും ഓഫീസില്‍ പോകാറുള്ളതെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

എന്നാല്‍ അന്ന് ഫോണ്‍ വിളിച്ചിട്ടും ലാല്‍ എടുത്തില്ല. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ യുവാവിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാല്‍ തന്റെ പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും എന്നാല്‍ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായും കണ്ടെത്തിയതായി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്ന മരുന്നിന്റെ അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ആന്തരിക അവയവങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026