BREAKING NEWS

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു…രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായി, അക്രമത്തിന് അവസാന വാക്ക് ഉണ്ടാകില്ല- മാർപ്പാപ്പ

· · 1 min read
Share: Copied!

വത്തിക്കാൻ സിറ്റി: ലോകത്ത് കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നുവെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ ഇത്തരം മുൻഗണനകൾ മാറേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ നേരിടാൻ ആവണം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും മാർപ്പാപ്പ പറഞ്ഞു. യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിന്റെ പ്രതികരണമെത്തിയത്.കാർഡിനൽസ് കോളേജിൽ അസാധാരണ കൺസിസ്റ്ററിയിൽ സംസാരിക്കുകയായിരുന്നു പോപ്.

ദൈവം എല്ലാ ജനതയ്ക്കും എല്ലാ ജനതകൾക്കും സമാധാനം ആഗ്രഹിക്കുന്നു. അതിനാൽതന്നെ നാം അക്രമത്തിന് കീഴടങ്ങരുത്. അക്രമത്തിന് അവസാന വാക്ക് ഉണ്ടാകില്ല. ചരിത്രത്തിലുടനീളം ദൈവം അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകൾ തുറന്നുകൊണ്ടിരിക്കുന്നു. ഈ പാതകളിലൂടെ ധൈര്യത്തോടെ സഞ്ചരിക്കാനും ലോകത്തെ തിരിച്ചറിയാൻ സഹായിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ന

മ്മുടെ സഹോദര ബിഷപ്പുമാരോടും, നമ്മുടെ ശുശ്രൂഷയിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന സഭകളോടും, ഭൂമിയിലെ എല്ലാ ജനങ്ങളോടും നമുക്ക് ഇത് പറയാം. ഭൂകമ്പം ഗുരുതരമായി ബാധിച്ച വെനിസ്വേലയിലെ ജനങ്ങളോടുള്ള എന്റെയും മുഴുവൻ കാർഡിനൽസ് കോളേജിന്റെയും ഐക്യദാർഢ്യമെന്നും പോപ്പ് വ്യക്തമാക്കി.

മൂവാറ്റുപുഴയാറിൽ നിർധന കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; മൂത്ത കുട്ടി ഹന്ന മോളുടെ മൃതദേഹവും കണ്ടെടുത്തു; ദാരിദ്ര്യത്തെ തുടര്‍ന്നുളള കടുംകൈ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026