BREAKING NEWS

ഒരു കുട്ടിക്കുള്ള ടാർ​ഗറ്റ് 1500 രൂപ, 1000 രൂപയിൽ താഴെയാണ് ഭിക്ഷയെടുത്ത് കൊണ്ടുവരുന്നതെങ്കിൽ കുട്ടികളുടെ തലയ്ക്ക് പിറകിലായി മർദ്ദിക്കും…കുട്ടിയെയും അനിയനേയും എത്തിച്ചത് ചെറിയച്ഛൻ!! ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നു രക്ഷപ്പെട്ട 14 കാരന്റെ വെളിപ്പെടുത്തൽ, കുട്ടികളെ കൊണ്ടുവരുന്നത് തമിഴ്നാട്ടിലെ അനാഥാലയത്തിൽ നിന്ന്, ഹരിപ്പാട് മാത്രം 20 ഓളം കുട്ടികൾ- കേസെടുക്കാൻ നിർദേശം നൽകി WCC

· · 1 min read
Share: Copied!

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14 കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് നിർദ്ദേശം നൽകി ശിശുക്ഷേമസമിതി. കഴിഞ്ഞ ദിവസം ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ മൊഴി ഞെട്ടിക്കുന്നതാണ്. ഓരോ കുട്ടികൾക്കും പ്രത്യേക ടാർ​ഗറ്റ് ഉണ്ടെന്നും അതുതെറ്റിച്ചാൽ ക്രൂരമർദനമാണ് ഏൽക്കേണ്ടിവരുകയെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

അതുപോലെ കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തിൽ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ, വിദ്യാഭ്യാസമോ നൽകാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് ഇത്തരത്തിൽ സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

അതേസമയം ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്. 14കാരൻ ഒരു മാസം മുമ്പ് തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്നാണ് കേരളത്തിലെത്തിയത്. കുട്ടിക്കൊപ്പം അനുജനെയും എത്തിച്ചിട്ടുണ്ട്. ഇരുവരെയും ചെറിയച്ഛൻ അന്തോണിയാണ് ഹരിപ്പാടെത്തിച്ചത്. അതുപോലെ തന്റെ അനുജൻ ഇപ്പോഴും ഭിക്ഷാടന സംഘത്തിൽ തന്നെ ഉണ്ടെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.

വരുമാനം കുറഞ്ഞാൽ ക്രൂരമർദ്ദനമുണ്ടാകാറുണ്ടെന്നും കുട്ടി പറഞ്ഞു. ഒരു ദിവസം 1500 രൂപയാണ് കുട്ടികൾക്കുള്ള ടാർഗറ്റ്. 1000 രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി മർദ്ദിക്കും. മർദ്ദനം സഹിക്കാനാവാതെയാണ് 14കാരൻ രക്ഷപ്പെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പിന്നാലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിന്റെ സഹായത്തോടെ കുട്ടി സിഡബ്ല്യുസിയിൽ എത്തുകയായിരുന്നു. നിലവിൽ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ തൃശ്ശൂർ ഉള്ള ബാലഭവനിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഭിക്ഷാടന മാഫിയ സംഘം ഒളിവിലാണ്.

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ജീവിതം തകര്‍ത്തു, വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഏജന്റുമാര്‍ മാനസികമായി പീഡിപ്പിക്കും, കുടുംബത്തിന്റെ അന്തസ് ഇല്ലാതാകും, ഭാര്യയെയും മകനെയും കൊന്ന് വ്യാപാരി ജീവനൊടുക്കി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026