പാലാ നഗരസഭയില്‍ തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യുസിനെതിരെ മോഷണ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം. ഓഫീസില്‍നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി. കഴിഞ്ഞദിവസം ദിയയുടെ പിതാവ് ബിനു പുളക്കക്കണ്ടം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചെയര്‍പേഴ്‌സണല്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രതികരിച്ചു.
ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ബിജു മാത്യു പറഞ്ഞു. മോഷണം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൗണ്‍സിലര്‍ ബിജു മാത്യുസ് രംഗത്ത് വന്നത്. ബിജുവിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. കൊട്ടാരമറ്റത്തെ ഒരു ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്.
കഴിഞ്ഞദിവസം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കയ്യേറ്റത്തിന് ശ്രമിച്ചു എന്നാണ് പരാതി. ഇതേതുടര്‍ന്ന് ബിജു മാത്യൂ പൊലീസില്‍ പരാതി നല്‍കി. പുളിക്കണ്ടം കൗണ്‍സിലര്‍മാര്‍ ഏകപക്ഷീയമായി പെരുമാറുന്നു എന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉന്നയിച്ചത്. ആരോപണം ബിനു പുളിക്കകണ്ടം പൂര്‍ണമായും തള്ളി.
















































