BREAKING NEWS

ഡിസംബർ 26 ന് വിവാഹം നിശ്ചയിച്ചു, പ്രതിശ്രുത വരനെ വീഡിയോ കോളിൽ വിളിച്ച ശേഷം പ്രതിശ്രുത വധു ജീവനൊടുക്കി, പിന്നാലെ വരനും എറണാകുളത്തെ ഹോട്ടൽ‍ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

· · 1 min read
Share: Copied!

കാസർകോട്: പ്രതിശ്രുത വരനെ വീഡിയോ കോളിൽ വിളിച്ച ശേഷം പ്രതിശ്രുത വധു ജീവനൊടുക്കി, പിന്നാലെ പ്രതിശ്രുത വരനേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. പിന്നാലെ പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) ആത്മഹത്യ ചെയ്തത്. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. വീഡിയോ കോൾ വിളിച്ചശേഷമായിരുന്നു അനുശ്രീയുടെ ആത്മഹത്യ.

ഗ്യാസ് ഏജൻസി ഉടമ തയ്യിൽ വീട്ടിൽ കെ.ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. അതേസമയം മരണകാരണം അറിവായിട്ടില്ല. സഹോദരി: പി.ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുൻസൂരിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടൽ‍ മുറിയിലാണ് അമൽ ആത്മഹത്യ ചെയ്തത്. അമലിന്റെ ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചു.

10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, പോക്സോ കേസിൽ 83 ദിവസം റിമാൻഡിൽ, നാലര വർഷം കുറ്റവാളിയെന്ന ലേബൽ, സ്വന്തം വീട്ടിൽ പോലും കയറാനായില്ല… ഒടുവിൽ മമ്മദിന് നീതി!! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം, മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ

BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026
BREAKING NEWS
റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക...
14 Oct 2026
BREAKING NEWS
വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി... ഡൽഹിയിൽ ...
14 Oct 2026