ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പമുള്ള റീൽ പങ്കുവെച്ചതിന് പിന്നാലെ നടൻ വിക്രമിന്റെ വീഡിയോ വിവാദത്തിൽ. റീൽ പുറത്തുവന്നതിന് പിന്നാലെ വിക്രമിന്റെ മകളുടെ ഭർതൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥനെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ വിക്രം വീഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്തു.
രംഗനാഥന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട കുരങ്ങിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഞായറാഴ്ചയാണ് വിക്രം കുരങ്ങിനൊപ്പമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിദേശ ഇനത്തിൽപ്പെട്ട മൃഗത്തെ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്വേഷണം തുടങ്ങിയതോടെ 24 മണിക്കൂറിനുള്ളിൽ റീൽ ഡിലീറ്റ് ചെയ്യുകയായിരുന്നു.
ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ടതാണ് കുരങ്ങ്. വന്യജീവി വ്യാപാരത്തിനെതിരായ അന്താരാഷ്ട്ര ഉടമ്പടിയായ സൈറ്റ്‌സ് (CITES) പ്രകാരവും ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സംരക്ഷിത ജീവിവർഗമാണിത്. ജൂണിൽ മണിപ്പൂരിൽനിന്നാണ് കുരങ്ങിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
തെക്കുകിഴക്കൻ ഏഷ്യയിൽനിന്ന് കുരങ്ങിനെ കടത്തിക്കൊണ്ടുവന്നതാകാമെന്ന സംശയവും വനംവകുപ്പ് ഉന്നയിക്കുന്നുണ്ട്. എന്നാൽ അന്വേഷണം പൂർത്തിയായാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
റീൽ നീക്കം ചെയ്തതിന് പിന്നാലെ ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ യോഗൻ കുലാല രംഗനാഥന്റെ വസതിയിലെത്തി അന്വേഷണം ആരംഭിച്ചു. ലാർ ഗിബ്ബണിനെ കൈവശം വെക്കുന്നതിന് ആവശ്യമായ അനുമതി അദ്ദേഹത്തിനില്ലെന്നാണ് വിവരം. വിഷയത്തിൽ നടൻ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രമുഖ വ്യവസായ സ്ഥാപനമായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമാണ് സി.കെ. രംഗനാഥൻ. വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവ് മനു രഞ്ജിത്തിന്റെ പിതാവാണ് അദ്ദേഹം.

நடிகர் விக்ரம் தனது இன்ஸ்டாகிராம் பக்கத்தில் பகிர்ந்த அரிய வகை 'லார் கிப்பன்' (#LarGibbon) குரங்குடன் விளையாடும் வீடியோ வைரலானதை அடுத்து, தமிழ்நாடு வனத்துறை விசாரணைக்கு உத்தரவிட்டுள்ளதால் அந்தப் பதிவு நீக்கப்பட்டுள்ளது.
pic.twitter.com/IVB63oPS9M
— Manimaran AIADMK (@kmani2011) August 11, 2026