BREAKING NEWS

“സർ, അമേരിക്കൻ നാവിക സേന ഞങ്ങളെ ആക്രമിച്ചു, കപ്പലിന് തീ പിടിച്ചിരിക്കുന്നു, മുങ്ങിക്കൊണ്ടിരിക്കുകയാണ്….കപ്പലിന്റെ അടിയിൽ ഒരു ദ്വാരമുണ്ടായിരിക്കുന്നു, ദയവായി സഹായിക്കൂ…” ഒമാൻ തീരത്തിനു സമീപം അമേരിക്ക ആക്രമിച്ച കപ്പലിൽ നിന്നുള്ള ഓഡിയോ പുറത്ത്!! കപ്പലിലുണ്ടായിരുന്നത് 24 ഇന്ത്യൻ പൗരന്മാർ- Video

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ ആക്രമണത്തിനിരയായ ചരക്ക് കപ്പലിലെ ജീവനക്കാരേയും രക്ഷപ്പെടുത്തി. 24 ഇന്ത്യൻ ഇന്ത്യൻ പൗരന്മായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ ഒമാൻ സൈന്യം വ്യോമമാർഗം രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ ആക്രമണത്തിനിരയായി മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്നുള്ള ഇന്ത്യൻ ജീവനക്കാരുടെ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കപ്പൽ ആക്രമിക്കപ്പെട്ടു, മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം ഇങ്ങനെ..

“സർ, ഇത് ടാങ്കർ മാരിവെക്‌സ് ആണ്. അമേരിക്കൻ നാവിക സേന ഞങ്ങളെ ആക്രമിച്ചു. കപ്പലിന് തീ പിടിച്ചിരിക്കുന്നു, മുങ്ങിക്കൊണ്ടിരിക്കുകയാണ്. എഞ്ചിൻ റൂമിലാണ് മിസൈൽ ആക്രമണമുണ്ടായിരിക്കുന്നത്. കപ്പലിന്റെ അടിയിൽ ഒരു ദ്വാരമുണ്ടായിരിക്കുന്നു. ഞങ്ങൾ 24 പേരുണ്ട്. ഉടൻ സഹായം ആവശ്യമുണ്ട്. ദയവായി സഹായിക്കൂ…”

അതേസമയം പലാവുവിന്റെ പതാക പതിപ്പിച്ച ചരക്കുക്കപ്പലാണ് ആക്രമണത്തിനിരയായത്. ആക്രമണ സമയത്ത്, ഉച്ചയ്ക്ക് രണ്ടരയോടെ ഒമാൻ തീരത്തെ മസിരായ്ക്ക് സമീപത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. ഇറാനിയൻ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എംടി മാരിവെക്‌സ് എന്ന ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടത്. അടിയന്തര സന്ദേശത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ഒമാൻ വ്യോമസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് ജീവനക്കാരെ എയർലിഫ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നുകഴിഞ്ഞു.

ഇതിനിടെ ചരക്കുക്കപ്പലിന് നേരെയുണ്ടായ ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് എബ്രഹം ലിങ്കൺ സൈനിക കപ്പലിൽ നിന്ന് ബോയിങ് എഫ്/എ സൂപ്പർ ഹോർണെറ്റ് എയർക്രാഫ്റ്റാണ് ആക്രമണം നടത്തിയത്. ഉപരോധം മറികടന്നതിനിലാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. മാരിവെക്‌സിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ച ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററും ഒമാൻ വ്യോമസേനയുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026