BREAKING NEWS

‘കേരളത്തിൽ ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോ? എന്നിട്ട് വീഡിയോ ഇല്ലെന്നും അത്തരത്തിൽ മർദനം നടന്നിട്ടില്ലെന്നും പച്ചക്കള്ളമാണ് പോലീസ് കോടതിയിൽ പറഞ്ഞത്, ഞാൻ അതാണ് പറഞ്ഞത്, ചില കാര്യങ്ങൾ മറക്കാനാകില്ലെന്ന്’… മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരേയുള്ള നടപടി രാഷ്ട്രീയ പ്രതികാരമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്നു നടന്നത് ക്രൂരമായ മർദ്ദനമായിരുന്നു അത്, മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോയെന്നും മുഖ്യമന്ത്രി ചോ​ദിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമല്ലെന്നും ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവം നടന്ന അന്ന് പോലീസ് കേസെടുത്തില്ല. തുടർന്ന് ഇരകളായവർ കോടതിയിൽ പോയി. കോടതി കേസന്വേഷിക്കാൻ പോലീസിനോട് പറഞ്ഞു. എന്നാൽ, പോലീസന്വേഷണത്തിലെ യഥാർത്ഥ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ഇല്ലെന്നും അത്തരത്തിൽ മർദനം നടന്നിട്ടില്ലെന്നുമുള്ള പച്ചക്കള്ളം പോലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഇരകളായവർ അതേ വീഡിയോ കോടതിയിൽ ഹാജരാക്കി. ഇന്നും ചാനലുകളിൽ ആ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ്- സതീശൻ ചൂണ്ടിക്കാട്ടി.

പിന്നീട് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എന്നാൽ, അന്വേഷണം നടത്തിയില്ല. ഈ ഘട്ടത്തിലാണ് ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയത്. ഞങ്ങൾ പ്രത്യേകാന്വേഷണ സംഘത്തെ വെച്ച് അന്വേഷിപ്പിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

എന്തൊരു ക്രൂരമായ മർദനമാണ് ഉദ്യോ​ഗസ്ഥർ നടത്തിയത്. എസ്പി നൽകിയ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടും പൂഴ്ത്തി. മുഖ്യമന്ത്രി കടന്നുപോയതിന് ശേഷമാണ് പിറകെ വന്ന സംഘം പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നവരെ മർദിച്ചത്. കേരളത്തിൽ ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോ? ഞാൻ അതാണ് പറഞ്ഞത്, ചില കാര്യങ്ങൾ മറക്കാനാകില്ലെന്ന്- വി.ഡി. സതീശൻ പറഞ്ഞു.

കോവളത്ത് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചതായി പരാതി, നിയമസഭാ സ്ഥാനാർഥിത്വം പോലും നഷ്ടമായി!! ഒടുവിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു… നടപടി പരാതിക്കാരിയുൾപ്പെടെ മൊഴിമാറ്റിയ സാഹചര്യത്തിൽ

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026