BREAKING NEWS

വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി

· · 1 min read
Share: Copied!

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പാങ്ങ് ജി.എൽ.പി. സ്കൂളിലെ ബസ് ഡ്രൈവറാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എൽ.പി. സ്‌കൂൾ അധ്യാപകരും ജീവനക്കാരുമുൾപ്പെടെ 13 പേരടങ്ങുന്ന വിനോദയാത്രാസംഘമാണ് അപകടത്തിൽപ്പെട്ടത്. അന്ന് മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉൾപ്പെടെ ഒൻപതുപേർ മരിച്ചിരുന്നു.

കോയമ്പത്തൂർ ജില്ലയിലെ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ സ്ഥിതിചെയ്യുന്ന ചുരത്തിന്റെ 13-ാം ഹെയർപിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് ഒൻപതാം വളവിലേക്ക് ആഴത്തിൽ പതിച്ചു. അതിരപ്പിള്ളിയും വാൽപ്പാറയും സന്ദർശിച്ച് പൊള്ളാച്ചി വഴി നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026