BREAKING NEWS

‘തൃശ്ശൂർ പൂരം നടത്തുന്നതു സംബന്ധിച്ച വിഷയങ്ങൾ ഉന്നതതല ചർച്ചയിലൂടെ തീരുമാനിക്കും; സ്ഫോടന സംഭവത്തിൽ കേന്ദ്ര സംഘം ഉടൻ അന്വേഷണം നടത്തും‘- സുരേഷ്​ഗോപി എം.പി

· · 1 min read
Share: Copied!

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്‌ഫോടകവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം വസ്തുക്കൾ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, മറ്റു നടപടികളുമായി മുന്നോട്ട് പോകുന്നതിന് ഹൈക്കോടതിയിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. അനുമതി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. കൂടാതെ, ദേവസ്വം മന്ത്രി സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം വന്നതിനുശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രി വാസവൻ കൂടി എത്തിയതിനുശേഷം, ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഒരു യോഗം വിളിച്ചുചേർക്കുമെന്നാണ് സൂചനയെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ കേന്ദ്ര സംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തം ബാധിച്ച കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം നിൽക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൂരപ്രേമികളും സാമൂഹ്യ പ്രവർത്തകരും ഇതിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കുമെന്നും ദേവസ്വങ്ങളും അതിന്റെ ഭാഗമാണെന്നും അധികൃതർ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക കാര്യങ്ങൾ ചർച്ചകളിലൂടെ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. 14 പേർ ഇതിനകം മരിച്ചു. 12 പേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ അഞ്ചുപേർക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്‌ഫോടനപരമ്പര രണ്ടുമണിക്കൂറോളമാണ് നീണ്ടുനിന്നത്.

വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി

BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026
BREAKING NEWS
വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ...
22 Nov 2026
BREAKING NEWS
ഭർത്താവ് 5 വർഷം മുൻപ് മരിച്ചു, തന്റെ അഞ്ച് മക്കളെ സഹോദരിയുടെ വീട്ടിലാക്കി 34 കാരി തന്നെക്കാൾ 10 വയസ് ഇളയ യുവാവിനെ വിവാഹം കഴിച്ചു, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി മാലിന്യത്തിനടിയിൽ ഒളിപ്പിച്ചു, അസ്ഥികൂടം കണ്ടെത്തിയത് രണ്ട് മാസത്തിന് ശേഷം തെരുവുനായ കട...
22 Nov 2026