BREAKING NEWS

സമ്മതമില്ലാതെ വിവാഹം നടത്തി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വന്നു, വിഷമം പങ്കിട്ടിരുന്നത് മാനസിക വിഷമത്തിലായിരുന്ന കളിക്കൂട്ടുകാരിയോട്, ഒടുവില്‍ ഒന്നിച്ച് ആത്മഹ്ത്യാ ശ്രമം, ഒരാള്‍ മരിച്ചു

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് രണ്ട് സുഹൃത്തുക്കൾ. ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത കൂട്ടുകാരികൾ വിഷം കഴിച്ചതിനെത്തുടർന്ന് 18 കാരിയായ കവിത ചികിത്സയിലിരിക്കെ മരണപ്പെട്ടു. 19 കാരിയായ സാധന ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ പരസ്പരം ചർച്ച ചെയ്തതിനു പിന്നാലെ ഇരുവരും മാരക വിഷഗുളികകൾ വാങ്ങി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ധാന്യങ്ങൾ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന, അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ അതീവ മാരകമായ വിഷമാണ് കഴിച്ചത്. ഗുളിക കഴിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യനില വിഷളായി. സാധനയുടെ മാതാപിതാക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നില അതീവ ഗുരുതരമായതിനെത്തുടർന്ന് കവിതയെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി മരിക്കുകയായിരുന്നു.

സാധനയുടെ നില നിലവിൽ തൃപ്തികരമാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. സാധനയുടെ വിവാഹം രണ്ട് മാസം മുൻപ് അവളുടെ സമ്മതമില്ലാതെ വീട്ടുകാർ നടത്തി. ഭർത്താവിനെ ഇഷ്ടപ്പെടാതിരുന്ന സാധന കഴിഞ്ഞ ഒരു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. കവിതയാകട്ടെ, താൻ സ്നേഹിച്ച വ്യക്തിയുമായി വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു. കവിത രണ്ട് ഗുളികകളും സാധന ഒരു ഗുളികയുമാണ് കഴിച്ചത്. സംഭവത്തിൽ മജിസ്‌ട്രേറ്റിനു മുന്നിൽ സാധനയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026