BREAKING NEWS

പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; ക്വാർട്ടേഴ്സിന് സമീപത്തെ റിസപ്ഷൻ മുറിയിൽ മൃതദേഹം

· · 1 min read
Share: Copied!

തൃശൂര്‍: പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പില്‍ സന്തോഷ് മകള്‍ സാന്ദ്ര സന്തോഷ് (29) നെയാണ് ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ 11.45ഓടെയാണ് സംഭവം പുറത്തറിയുന്നത്.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന മീറ്റിങ്ങില്‍  സാന്ദ്ര  എത്താതിനാല്‍ സഹപ്രവർത്തകർ ഫോണില്‍ വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള അംഗന്‍വാടിയിലെ ടീച്ചറെ വിളിച്ച് അന്വേഷിക്കാന്‍ പറയുകയും, ടീച്ചര്‍ വന്ന് താമസ സ്ഥലത്ത് നോക്കിയപ്പോഴാണ് തൊട്ടരികിലെ സബ് സെന്ററിനോടു ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തക ദേവി കൃഷ്ണയുമായാണ് ഇവര്‍ ആരോഗ്യകേന്ദ്രത്തിനും സമീപത്തുള്ള ക്വാട്ടേഴ്സില്‍ താമസിച്ചിരുന്നത്. ദേവീകൃഷ്ണ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ സാന്ദ്ര ഒറ്റയ്ക്കാണ് റൂമില്‍ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാതാവ്: സിനി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

 

BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026
BREAKING NEWS
ഗവർണറുടെ ശുപാർശ മറയാക്കി പിണറായിയും സംഘവും പിഎസ്‌സിയിൽ കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട!! കേരളത്തിലെ യുവജനങ്ങളെ മുഴുവൻ ചതിച്ച സർക്കാരാണ് പിണറായിയുടേത്... ഇല്ലാത്ത വേക്കൻസിക്ക് ലിസ്റ്റ് ഉണ്ടാക്കിവിട്ടു, ഒന്നാം റാങ്കുകാരന് പോലും നിയമനമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു, എ...
18 Nov 2026