BREAKING NEWS

രക്ഷകൻ ചമഞ്ഞ് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി; കഴുത്തിലെ സ്വർണമാല കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

· · 1 min read
Share: Copied!

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കർ (34) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.

ഒക്ടോബർ നാലിന് രാത്രി 9.30ഓടെയാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോയ ഓട്ടോയിൽ പ്രതി കയറിക്കൂടുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ഉടൻ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് അഷ്കർ കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുറവൻതോട് ജങ്ഷനിൽവച്ച് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുകുമാർ, സബ് ഇൻസ്പെക്ടർമാരായ ജയേഷ് ചന്ദ്രൻ, വിനോദ്, രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജോയ്, വിനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ അഷ്കർ നേരത്തെയും ലഹരിമരുന്ന് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026