പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് കുടുംബവഴക്കിനിടെ ഭാര്യയെയും ഭർത്താവും പരസ്പരം കുത്തി. ഭർത്താവ് കുത്തിയതിന് പിന്നാലെ ഭാര്യ തിരിച്ചുകുത്തിയതോടെയാണ് ഇരുവർക്കും പരിക്കേറ്റത്. കണ്ടമംഗലം സ്വദേശി രാമചന്ദ്രൻ (72) ഭാര്യ ശാന്തയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തന്നെ കുത്തിയതിന് പിന്നാലെ ശാന്ത ഭർത്താവ് രാമചന്ദ്രനെയും കുത്തുകയായിരുന്നു. ഇരുവർക്കും പരിക്കേറ്റതിനെ തുടർന്ന് പ്രദേശവാസികളും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ശാന്തയുടെ പരിക്ക് ഗുരുതരമായതിനാൽ പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമചന്ദ്രൻ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




