BREAKING NEWS

ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ വച്ച് 24കാരിയെ വിവസ്ത്രയാക്കി, പിന്നാലെ കത്തിമുനയില്‍ നിര്‍ത്തി മണിക്കൂറുകളോളം ക്രൂര പീഡനം, പത്താം നിലിയില്‍ നിന്നും പൂര്‍ണ നഗ്നയായി ഇറങ്ങിയോടി യുവതി, മൂന്ന് പേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കൊച്ചി: ​​ ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തിമുനയിൽ നിർത്തി മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ചു. നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് സമീപമാണ് സംഭവം. ഒരുമണിക്കൂറോളം അതിക്രമത്തിനിരയായ യുവതി ഒടുവിൽ പത്താംനിലയിൽ നിന്ന് പൂർണനഗ്നയായി ഓടി രക്ഷപ്പെട്ടു. സ്ഥിരം കുറ്റവാളികളായ അക്രമികളിൽ രണ്ടുപേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇടവ ‌ഡാനിഷ് മൻസിലിൽ എൻ.എസ്.ഡ‌ാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് പിടിയിലായത്. മൂന്നാംപ്രതി അതുലിനായി തെരച്ചിൽ തുടരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷൻ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10നായിരുന്നു സംഭവം.

സ്വകാര്യസ്ഥാപനത്തിലെ എച്ച്.ആർ വിഭാഗം ജീവനക്കാരിയായ എം.ബി.എ ബിരുദധാരിയാണ് യുവതി. ആളൊഴിഞ്ഞ കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പം എത്തിയ 24കാരിയെ കത്തി​മുനയി​ൽ നി​ർത്തി​ മൂന്ന് യുവാക്കൾ ക്രൂരമായി​ പീഡി​പ്പി​ക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ കൺമുന്നിൽ യുവതിയെ വിവസ്ത്രയാക്കി ഒരു മണിക്കൂറോളം ഉപദ്രവി​ച്ചു. കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതി​യും സുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിൽ മദ്യപിക്കുകയായിരുന്നു. പിന്നാലെ, കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു.

വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിറുത്തിക്കൊണ്ട് യുവതിയെ വിവസ്ത്രയാക്കിയത്. യുവതിയുടെ ശക്തമായ ചെറുത്തുനിൽപ്പിനിടെ കടിയേറ്റ് ഡാനിഷിന്റെ കൈയ്‌ക്ക് മുറിവേറ്റു. മൂന്നു അക്രമികളെയും തള്ളിമാറ്റി യുവതി സുഹൃത്തിനൊപ്പം ഓടിയിറങ്ങുകയായിരുന്നു. താഴെയെത്തിയപ്പോൾ ആൺസുഹൃത്ത് ജാക്കറ്റ് ഉപയോഗിച്ച് യുവതിയുടെ ദേഹം മറച്ചു. യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു.  സി.സി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026