BREAKING NEWS

അബദ്ധത്തില്‍ പശുവിനെ കാറിടിച്ചു, ഡോക്ടറെ വലിച്ച് പുറത്തിറക്കി വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം, വസ്ത്രം വലിച്ചുകീറി, കാര്‍ തല്ലിത്തകര്‍ത്തു, അക്രമം അരങ്ങേറിയത് പൊലീസിന്റെ കണ്‍മുമ്പില്‍ വച്ച്

· · 1 min read
Share: Copied!

ലഖ്നൗ: പശുവിനെ ഇടിച്ചതിനെ തുടർന്ന് യു.പിയിൽ ജനക്കൂട്ടം ഗവ. ഡോക്ടറെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ബിച്ച്പുരി ഗ്രാമത്തിലാണ് സംഭവം. ഉസാവാൻ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. രാഹുൽ സിദ്ധാർത്ഥാണ് ക്രൂരമർദനത്തിനിരയായത്. ആശുപത്രിയിൽ നിന്ന് കാറിൽ ബുദൗണിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.

ഇതിനിടെ റോഡിലേക്കിറങ്ങിയ പശു ഇദ്ദേഹത്തിന്റെ കാറിനുമുന്നിൽപെടുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കാർ തടഞ്ഞ് ഡോക്ടറെ വലിച്ചിറക്കി വളഞ്ഞിട്ട് ആക്രമിച്ചു. തലയിലും മുഖത്തും ഉൾപ്പെടെ ശരീരമാസകലം മാരകമായ മർദ​നമേറ്റ ഡോ. രാഹുൽ സിദ്ധാർഥ്, നടക്കാൻ ​പോലുമാകാതെ വേച്ചുവേച്ചു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസ് സാന്നിധ്യത്തിലാണ് ക്രൂരമർദനം അരങ്ങേറിയത്. അക്രമികൾ ഡോക്ടറുടെ വസ്ത്രം വലിച്ചുകീറുകയും കാർ തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മർദനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, മർദനക്കേസ് വഴിതിരിച്ചുവിടാൻ വ്യാജ ആരോപണവുമായി അക്രമികൾ രംഗത്തെത്തി. അപകടസമയത്ത് ഡോക്ടർ മദ്യപിച്ചിരുന്നതായും കാറിനുള്ളിൽ നിരവധി ബിയർ കാനുകൾ കണ്ടെത്തിയതായുമാണ് ചില നാട്ടുകാർ ആരോപിച്ചത്. എന്നാൽ, വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അംശം പോലും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.വൈദ്യപരിശോധനയ്ക്ക് വിധേയനായ ഡോക്ടർ മൊറാദാബാദിലേക്ക് പോയതായി ബുദൗൺ സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാർ സിങ് പറഞ്ഞു. ‘ഡോക്ടറു​ടെ പരാതിയിൽ പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടിയെടുക്കും’ -സിങ് പറഞ്ഞു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026