പയ്യന്നൂർ: വാട്സ് ആപിലൂടെ യു.കെയിൽ ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തിയ സുഹൃത്ത് നടത്തിയ തട്ടിപ്പിൽ പയ്യന്നൂർ പുഞ്ചക്കാട്ടെ മുപ്പത്തെട്ടുകാരിക്ക് നഷ്മായത് 14,57,300 രൂപ. യുവതിയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് ഡോ. ലൂയീസ് വൈൻ എന്നയാൾക്കെതിരേ കേസെടുത്തു. 2023 മുതൽ വാട്സ് ആപ് ഇയാൾ വാട്സ് ആപ് സുഹൃത്തായിരുന്നു. യു.കെയിലെ ഡോക്ടറാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.
പരാതിക്കാരിയെ കാണുന്നതിന് ഇന്ത്യയിലേക്ക് വരവേ എയർപോർട്ടിൽ കസ്റ്റംസ് പിടികൂടിയെ ന്നും കൈയിലുണ്ടായിരുന്ന 50,000 പൗണ്ട് പിടികൂടിയതായും ഇയാൾ പരാതിക്കാരിയെ അറിയിച്ചുവത്രെ. കസ്റ്റംസിന്റെ പിടിയിലുള്ള പ്രതിയെയും മകളെയും വിട്ടയക്കുന്നതിന് കസ്റ്റംസ് തീരുവയും എക്ചേഞ്ച് ചാർജുമായി വിവിധ തീരുവകൾ അടയ്ക്കണമെന്നും അറിയിച്ചു. നടപടികൾ പൂർത്തീകരിച്ച് 10,000 പൗണ്ട് വിട്ടു കിട്ടുമ്പോൾ അതിന് തുല്യമായ 63 ലക്ഷം രൂപ തിരിച്ചുനൽകാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിച്ചു.
ഇതിൽ വിശ്വസിച്ച് 14,57,300 രൂപ നൽകിയ തന്നെ പ്രതി ചതിക്കുകയായിരുന്നുവെന്നാണ് പരാതി. ഐ.ടി ഉൾപ്പെടെയുയുള്ള വകുപ്പുകൾ ചേർത്താണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.





