BREAKING NEWS

പക്ഷാഘാതം വന്ന് കിടപ്പിലായ മാതിവിനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു, ഒടുവില്‍ ചികിത്സയ്ക്കും ജീവിക്കാനും പണമില്ലാതായി, ദാരിദ്രം മൂലം 75കാരിയെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു, മകന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ബംഗളൂരു: ബംഗളൂരുവിൽ മാതാവിനെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി മകൻ. ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ക്രൂരമായ സംഭവം നടന്നത്. 75 വയസ്സുള്ള സാവിത്രമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ (ദശരഥ്) പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്ന് തളർന്ന മാതാവിനെ നോക്കാൻ തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ചികിൽസക്ക് പണമില്ലാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും വെങ്കിടേഷ് മൊഴി നൽകി.‘പത്ത് വർഷം മുമ്പ് അച്ഛൻ മരിച്ചതിന് ശേഷം അമ്മയെ നോക്കിയിരുന്നത് ഞാനാണ്. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്നതോടെ അമ്മ പൂർണ്ണമായും കിടപ്പിലായി. അമ്മയെ പരിചരിക്കാനായി എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ആരോഗ്യനിലയിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ജീവിതം ദുസ്സഹമായി മാറുകയായിരുന്നു’ വെങ്കിടേഷ് പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ആദ്യത്തെ നിലയിലാണ് വെങ്കിടേഷും അമ്മയും താമസിച്ചിരുന്നത്. അവിടെ നിന്നും അമ്മയെ എടുത്ത് നാലാം നിലയിലെത്തിച്ച ശേഷം താഴേക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിൽ നിന്ന് വലിയ ശബ്ദം കേട്ട് വീട്ടുടമസ്ഥനായ വിക്രം ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സാവിത്രമ്മയെ കണ്ടത്. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമസ്ഥൻ വിക്രം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വെങ്കിടേഷിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തത്. മാതാവിനോടുള്ള സ്നേഹം ഒടുവിൽ കൊടുംക്രൂരതയിലേക്ക് വഴിമാറിയ ദാരുണമായ കാഴ്ചയാണിതെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തിക ബാധ്യതകളും അമ്മയുടെ അസുഖം ഭേദമാകില്ലെന്ന തിരിച്ചറിവുമാണ് പ്രതിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026