ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ, അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കയാണ്.
ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയ സംഭവത്തിലാണ് വിജയ്ക്കെതിരെ ചെന്നൈ മാമ്പലം പൊലീസ് കേസെടുത്തത്.വിജയ്യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർഥിയുമായ എൻ.ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ല സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിരുന്നത്.















































