BREAKING NEWS

സുഹൃത്ത് വീട്ടിലെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുതിർന്ന ആയുധവുമായി നിൽക്കുന്ന അജീഷിനെ, ലഹരിക്കടിമായ മകൻ മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചു

· · 1 min read
Share: Copied!

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ ആൻറണി, ഭാര്യ വത്സമ്മ എന്നിവരാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം അജീഷ് തന്നെയാണ് സുഹൃത്തിനെ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിച്ചു. പിന്നാലെ മെമ്പറും നാട്ടുകാരും ചേർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് രക്തം പറ്റിയ ആയുധവുമായി നിൽക്കുന്ന അജീഷിനെയാണ്. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ പോലീസ് സാഹസികമായിട്ടാണ് അജീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.

അതേസമയം ലഹരിക്ക് അടിമയായ ഇയാളുടെ മാനസിക സ്ഥിരത പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് പ്രതിയെ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തെ തുടർന്ന് സംഭവസ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൻറെ ഭാഗമായി ശനിയാഴ്ച രാവിലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026