BREAKING NEWS

ഛീ… സ്വന്തം മകളുടെ അരക്കെട്ട് പോലും ക്ലോസ് അപ്പില്‍ കാണിക്കുന്നു, ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു, സ്വന്തം അച്ഛന്റെ സിനിമയില്‍ പോലും മകള്‍ക്ക് രക്ഷയില്ല, എന്തുകൊണ്ട് പുരുഷന്മാരെ ലൈംഗീകമായി ചിത്രീകരിക്കുന്നില്ല?? അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

· · 1 min read
Share: Copied!

തെന്നിന്ത്യന്‍  താരം അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അര്‍ജുന്‍ സംവിധാനം ചെയ്ത സീതാ പയനം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.

സ്ത്രീ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നുവെന്ന വിമര്‍ശനമാണ് അര്‍ജുനും ചിത്രവും നേരിടുന്നത്. അര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക അര്‍ജുന്റെ മകള്‍ ഐശ്വര്യയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിലെ ഗാന രംഗത്തില്‍ നായികയുടെ അരക്കെട്ട് ക്ലോസ് അപ്പില്‍ കാണിക്കുന്നുണ്ട്. ഈ രംഗത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

സ്വന്തം അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലും നായികയ്ക്ക് രക്ഷയില്ലെന്നും അത്രത്തോളം സാധാരണയായി മാറിയിരിക്കുകയാണ് സ്ത്രീവിരുദ്ധതയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചിത്രത്തേയും പ്രസ്തുത രംഗത്തേയും വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് വൈറലായതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ”ഈ സിനിമയില്‍ ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു. എന്നിട്ടും അത് ഉള്‍പ്പെടുത്തി.

പതിറ്റാണ്ടുകളായി സ്ത്രീകളെ സിനിമകളില്‍ ഒബ്‌ജെക്ടിഫൈ ചെയ്തുവരികയാണ്. ഇത് മറ്റൊരു ഉദാഹരണം മാത്രം. ഞാന്‍ തെലുങ്കിലാണ് ചിത്രം കണ്ടത്. തെലുങ്കിലായാലും, മറ്റേതൊരു ഇന്ത്യന്‍ സിനിമയിലാണെങ്കിലും സ്വന്തം അച്ഛന്‍ സംവിധായകനായുള്ള സിനിമയില്‍ പോലും ഒരു നടിയ്ക്ക് ഇത്തരം ഫ്രെയിമുകളില്‍ നിന്നും രക്ഷയില്ലെങ്കില്‍, 2026 ലും ഈ സമൂഹത്തെക്കുറിച്ച് എന്താണ് പറയേണ്ടി വരിക? 2026 ലും നമ്മള്‍ ഇതുപോലുള്ള സിനിമയാണ് ചെയ്യുന്നത്. സ്ത്രീകളെ ലൈംഗീകമായി ചിത്രീകരിക്കേണ്ടത് ആവശ്യകതയാണെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാരുടെ കാര്യത്തിലത് സംഭവിക്കുന്നില്ല?” എന്നാണ് കുറിപ്പില്‍ പറയുന്നത്.

 

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026