BREAKING NEWS

ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തു, ഭീഷണികൊണ്ട് നിൽക്കക്കള്ളിയില്ലാതെവന്നപ്പോൾ ആ പണം വീട്ടാൻ ബ്ലേഡ് പലിശക്കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി, വടകരയിൽ നിന്ന് കാണാതായ വിഷ്ണു അമ്മാവന്റെ അടുത്തെത്തി

· · 1 min read
Share: Copied!

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ 13-ാം തിയതി മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. യുവാവ് ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ കടം തീർക്കുന്നതിനായി പിന്നീട് ബ്ലേഡ് പലിശക്കാരിൽനിന്ന് പണം വാങ്ങേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ഭീഷണികളുമാണ് വിഷ്ണുവിനെ വീടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

ഭീഷണിയെ തുടർന്ന് നാ‌ടുവിടാനിറങ്ങിയ വിഷ്ണു നേത്രാവതി എക്സ്പ്രസ്സിൽ യാത്രചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു. താൻ ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, ആർപിഎഫ് ഉദ്യോഗസ്ഥനായ അമ്മാവന്റെ അടുത്തേക്ക് പോകാമെന്ന് വിഷ്ണു സമ്മതിച്ചു.

ഇതിനിടെ കാസർകോട് മേഖലയിൽ പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് വിഷ്ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മാവൻ വിഷ്ണുവിനെ നേരിൽ കണ്ടു. പയ്യന്നൂരിൽനിന്ന് വിഷ്ണുവിനെ ഉടൻതന്നെ വടകര പോലീസ് സ്റ്റേഷനിലെത്തിക്കും.

ഛീ… സ്വന്തം മകളുടെ അരക്കെട്ട് പോലും ക്ലോസ് അപ്പില്‍ കാണിക്കുന്നു, ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു, സ്വന്തം അച്ഛന്റെ സിനിമയില്‍ പോലും മകള്‍ക്ക് രക്ഷയില്ല, എന്തുകൊണ്ട് പുരുഷന്മാരെ ലൈംഗീകമായി ചിത്രീകരിക്കുന്നില്ല?? അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026