BREAKING NEWS

‘ഞാൻ ഭക്ഷണം കഴിക്കില്ല, അവർ വിശന്നിരിക്കുമ്പോൾ’; ഡൽഹി സമരക്കാർക്ക് 150 പിസ്സ അയച്ച് നാഗാലാൻഡ് സ്വദേശി; ചിലവിട്ടത് 67000 രൂപ! 2000 കിലോമീറര്‍ അകലെ നിന്നും ‘വയർ നിറച്ച‘ പിന്തുണ

· · 1 min read
Share: Copied!

കോഹിമ: ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് വേറിട്ട പിന്തുണ. സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ച നാഗാലാൻഡ് സ്വദേശി ഡീലി ഡീനു, പ്രതിഷേധക്കാരായ വിദ്യാർഥികൾക്കായി 150 ചീസ് ബർസ്റ്റ് പിസ്സകൾ ഓൺലൈനായി ഓർഡർ ചെയ്ത് നൽകി. 67,000 രൂപയിലേറെ ചെലവഴിച്ച ഈ സഹായം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുമാണ് ജന്തർ മന്തറിൽ വിദ്യാർഥികൾ സമരം തുടരുന്നത്. സമരത്തിൽ പങ്കെടുക്കുന്നവർ വിശന്നിരിക്കരുതെന്ന ആഗ്രഹമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഡീലി ഡീനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സമരവേദിയിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ തനിക്ക് ചെയ്യാൻ കഴിയുന്ന ചെറിയ പിന്തുണയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 22-ന് വൈകിട്ട് ഡൊമിനോസിലൂടെ 150 ഫാംഹൗസ് ചീസ് ബർസ്റ്റ് പിസ്സകളാണ് അദ്ദേഹം ഓർഡർ ചെയ്തത്. പിസ്സയുടെ വിലയും നികുതിയും മറ്റ് ചാർജുകളും ഉൾപ്പെടെ ആകെ 67,734 രൂപ ചെലവായതായി അദ്ദേഹം പങ്കുവെച്ച ഓർഡർ വിവരങ്ങളിൽ വ്യക്തമാക്കുന്നു. സമരവേദിയിലെത്തിയ ഡെലിവറി ജീവനക്കാരോട്, വിശന്നിരിക്കുന്ന ആർക്കും ഭക്ഷണം വിതരണം ചെയ്യാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഭക്ഷണം കൈമാറുന്നതിനിടെ ഡെലിവറി ജീവനക്കാരൻ, “അവർക്ക് നിങ്ങൾ ദൈവത്തെപ്പോലെയാണ്” എന്ന് പറഞ്ഞത് തന്നെ ഏറെ സ്പർശിച്ച അനുഭവമായിരുന്നുവെന്നും ഡീലി ഡീനു കുറിച്ചു.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് യുവാവിന്റെ കരുതലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദൂരെയിരുന്നും സമരത്തിൽ പങ്കെടുക്കുന്നവർക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് ഡീലി ഡീനുവിന്റെ പ്രവർത്തനം തെളിയിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.

ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026