BREAKING NEWS

അത് ആസിഡല്ല, മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചത്!! വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അച്ഛനും മകളും ചേർന്ന് നടത്തിയ നാടകം!! യുവാവിനെ മനപൂർവം കുടുക്കാനുള്ള ശ്രമം, പിന്നിൽ പെൺകുട്ടിയുടെ പിതാവിനെതിരെ നൽകിയ പീഡന പരാതി, പിതാവ് കസ്റ്റഡിയിൽ, മകളും പ്രതി

· · 1 min read
Share: Copied!

മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചു!! വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അച്ഛനും മകളും ചേർന്ന് നടത്തിയ നാടകം!! യുവാവിനെ മനപൂർവം കുടുക്കാനുള്ള ശ്രമം, പിന്നിൽ  പെൺകുട്ടിയുടെ പിതാവിനെതിരെ നൽകിയ പീഡന പരാതി

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ വൻ ട്വിസ്റ്റ്. മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചതായി ഇരയുടെ പിതാവ്. സംഭവത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസിൽപ്പെടുത്താൻ വേണ്ടി നാടകമായിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവിന്റെ മൊഴി. ഇതോടെ പെൺകുട്ടിക്കെതിരെയും പോലീസ് കേസെടുക്കും. ഇരുവരെയും അറസ്റ്റ് ചെയ്യാനും സാധ്യത. കഴിഞ്ഞ ദിവസമാണ് കോളേജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിക്കു നേരെ ആസിഡ് ആക്രമണമുണ്ടായതായി കാണിച്ചു കുടുംബം പരാതി നൽകിയത്.

ഇതിനിടെ ഒളിവിൽ പോയ ഇരയുടെ പിതാവ് അഖീൽ ഖാനെ ഡൽഹി പോലീസ് പിടികൂടുകയായിരുന്നു, മൂന്ന് പുരുഷന്മാരെ കുടുക്കാൻ ആസിഡ് ആക്രമണ കഥ കെട്ടിച്ചമച്ചതായി സമ്മതിച്ചു. ജിതേന്ദ്ര, ഇഷാൻ, അർമാൻ എന്നിവരെ വ്യാജമായി കേസിൽ കുടുക്കാൻ തന്റെ മകളുമായി ചേർന്ന് വ്യാജ ആസിഡ് ആക്രമണം ആസൂത്രണം ചെയ്തതായി സമ്മതിച്ചു. മൂന്ന് പുരുഷന്മാരോടും അദ്ദേഹത്തിന് വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നു. മകളുടെ കൈകളിൽ പൊള്ളലേറ്റത് ഒരു ആസിഡല്ല, മറിച്ച് ഒരു ടോയ്‌ലറ്റ് ക്ലീനറിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വീട്ടിൽ നിന്ന് ടോയ്‌ലറ്റ് ക്ലീനർ കൊണ്ടുവന്ന് മകൾ അത് അവളുടെ കൈകളിൽ ഒഴിച്ചതായും ഖാൻ പറഞ്ഞു.

അതേസമയം ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെതിരെ കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പീഡന പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്. കൂടാതെ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നാണ് ആരോപണം.

ലഷ്മിഭായ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണമുണ്ടായതായാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. വിദ്യാർത്ഥിയുടെ രണ്ട് കൈകൾക്കും ഗുരുതരമായി പൊളളലേറ്റെന്നും സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചെന്നും വാർത്തയുണ്ടായിരുന്നു. ജിതേന്ദർ, ഇഷാൻ, അർമാൻ എന്നിവരാണ് പ്രതികളായി പരാതിയിൽ പറയുന്നത്. അർമാനാണ് യുവതിക്കുനേരെ ആസിഡ് കുപ്പി എറിഞ്ഞതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ജിതേന്ദ്ര തന്നെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നെന്നും ഒരുമാസം മുൻപ് അതിന്റെ പേരിൽ ഇയാളുമായി തർക്കമുണ്ടായിരുന്നെന്നും ആസിഡ് ആക്രമണത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതിൽ ജിതേന്ദ്രയുടെ ഭാര്യയാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകിയത്.

BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026