BREAKING NEWS

ജാതീയമായി അധിക്ഷേപിച്ചു, ഭക്ഷണം പാചകം ചെയ്യുന്നതിന് വിലക്ക്, ഇറച്ചിക്കറിയെടുത്തത് കൂടിപ്പോയെന്ന പേരില്‍ വഴക്ക് പറഞ്ഞു, അമ്മായിയമ്മ പോര് സഹിക്കാനായില്ല, കുട്ടിക്ക്‌ കുറുക്ക് കൊടുക്കാന്‍ മുറിയില്‍ കയറിയ യുവതി ജീവനൊടുക്കി, സംസ്കാരത്തില്‍ പങ്കെടുക്കാതെ ഭര്‍ത്താവ്

· · 1 min read
Share: Copied!

മലയിൻകീഴ്: ഭർതൃ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്തു. സഹോദരന്റെ പരാതിയിലാണ് നടപടി. വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ്‌ (30) മരിച്ചത്. ഭർതൃ മാതാവിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണത്തിലേക്ക്‌ നയിച്ചതെന്ന് കാവ്യയുടെ സഹോദരൻ ശ്യാം പോലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രണ്ടരവയസ്സുള്ള ഇളയ കുട്ടിക്ക്‌ കുറുക്ക് കൊടുക്കാനെന്നു പറഞ്ഞാണ് കാവ്യ മുറിയിൽ കയറിയത്. ശ്രീകാര്യം കട്ടേലയിലെ കാവ്യയുടെ വീട്ടിലേക്കാണ്‌ മെഡിക്കൽകോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം കൊണ്ടുപോയത്. കഴക്കൂട്ടത്തെ ശ്മശാനത്തിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ഭർത്താവ് വിഷ്ണുവും കുട്ടികളും പങ്കെടുത്തില്ല. കാവ്യയെ ഭർത്തൃമാതാവ് ജാതീയമായി അധിക്ഷേപിച്ചിരുന്നതായി ശ്യാം പറയുന്നു.

വിളവൂർക്കലിലെ വീടിനായി 27 ലക്ഷത്തോളം രൂപ രണ്ട് തവണയായി കാവ്യയുടെ ബന്ധുക്കൾ ഏൽപ്പിച്ചിരുന്നെങ്കിലും വീട്ടിൽ യാതൊരു അവകാശവും നൽകിയിരുന്നില്ല. വീട്ടിലെ അടുക്കള ഉപയോഗിക്കുന്നതിലും വിലക്കുണ്ടായിരുന്നതായി കാവ്യ വീട്ടുകാരെ അറിയിച്ചതായി പറയുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഭർത്തൃമാതാവിന്റെ എതിർപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറച്ചിക്കറിയെടുത്തത് കൂടിപ്പോയെന്ന കാര്യം പറഞ്ഞും വഴക്കുണ്ടായതായി കാവ്യ അമ്മയെ വിളിച്ചു പറഞ്ഞിരുന്നതായി ശ്യാം പറഞ്ഞു.

BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026
BREAKING NEWS
പഠനത്തോടൊപ്പം പെറ്റ് ഷോപ്പിൽ ജോലി, സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഷോപ്പ് ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ, 16 കാരി പീഡനവിവരം വെളിപ്പെടുത്തിയത് സ്കൂളിലെ കൗൺസിലിങ്ങിനിടെ
05 Nov 2026
BREAKING NEWS
യുദ്ധം തുടർന്നാൽ രാഷ്ട്രീയ പ്രതിസന്ധി, പിന്മാറിയാൽ പരാജിതനായി ചിത്രീകരിക്കപ്പെടും... അടുത്തടുത്ത് പരാജയങ്ങൾ ഏറ്റുവാങ്ങിയ രണ്ട് സുഹൃത്തുക്കൾ!! അഭിമാനം രക്ഷിക്കാൻ യുക്തിരഹിത തീരുമാനമെടുക്കാനുള്ള സാധ്യത തള്ളിക്കളയാതെ ലോക രാജ്യങ്ങൾ... തലയുയർത്തി കാലാവധി അവസാനിപ്പിക്കാൻ അറ്റകൈ പ്രയോ​ഗം നടത്താനുള്ള സാധ...
05 Nov 2026
BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026