BREAKING NEWS

പോലീസ് ബൂട്ടിട്ട് പള്ളിയിൽ കയറിയത് വഴിവച്ചത് വലിയ വിവാദത്തിൽ!! മാടാക്കര പള്ളിയിൽ കയറി ലാത്തിവീശിയ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം, മൗലിദ് പാരായണം തടസപ്പെടുത്തി, പള്ളിയിൽ നിസ്കരികാനെത്തിയവരെ ഭയപ്പെടുത്തി- നാലുപേർക്കെതിരെ കേസ്

· · 1 min read
Share: Copied!

വടകര: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ടു കയറിയ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിന് ഉത്തരമേഖലാ ഡിഐജി നിർദേശം നൽകി. ചോമ്പാല സ്റ്റേഷനിലെ എസ്ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റൂറൽ പോലീസിലെ ജില്ലാ ആസ്ഥാനത്തേക്ക് ആണ് സ്ഥലംമാറ്റിയത്. എഎസ്ഐമാരായ മനോജൻ, മനോജ് കുമാർ, സിപിഒമാരായ അനിൽകുമാർ, പ്രവീൺകുമാർ എന്നിവർക്കെതിരെയാണ് നടപടി. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ് സ്ഥലംമാറ്റ ഉത്തരവിറക്കി.

അതേസമയം പള്ളിയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പോലീസ് ലാത്തി വീശിയത്. എന്നാൽ പോലീസ് ബൂട്ടിട്ട് പള്ളിയിൽ കയറിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്.

ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയേൻ്റവിട സമീർ, ഇസ്മാഈൽ താഹിറ മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് തുടങ്ങിയവർക്കെതിരെയാണ് ചോമ്പാല പോലീസ് കേസെടുത്തത്. ഖത്തീബിൻ്റ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണം തടസപ്പെടുത്തിയതിനും പള്ളിയിൽ നിസ്കരികാനെത്തിയവരെ ഭയപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

ഒളിപ്പിച്ചുവച്ച മദ്യം കുടിച്ചതിന്റെ ദേഷ്യം; അമ്മാവന്റെ മകനെ ചവിട്ടി കൊലപ്പെടുത്തി; 48കാരൻ അറസ്റ്റിൽ

BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026
BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026