BREAKING NEWS

​‘ഗുരുതര രോ​ഗങ്ങൾക്കുള്ള മരുന്നുകൾ വാങ്ങി ലഹരിയ്ക്കായി പലരും ഉപയോ​ഗിക്കുന്നെന്ന് വിവരം; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; പരിശോധന കര്‍ശനമാക്കും‘- ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം‌: മെഡിക്കല്‍ ഷോപ്പിൽ നിന്നും പലരും ​ഗുരുതര രോ​ഗങ്ങൾക്കടക്കമുള്ള മരുന്നുകൾ ലഹരിയ്ക്കായി വാങ്ങി ഉപയോ​ഗിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്. പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ, പൊലീസിന് നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊടുത്ത് അത് ലഹരിക്ക് പകരം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു കാരണവശാലും അത് അനുവദിക്കില്ല. മെഡിക്കല്‍ ഷോപ്പുകാര്‍ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്‍വലിയണം. കുറിപ്പടിയില്ലാതെ മരുന്നുകൊടുത്താല്‍ നടപടിയുണ്ടാകും. പൊലീസ് അവരുടെ പിന്നാലെയുണ്ടാകും. ആരോഗ്യമന്ത്രി കെ മുരളീധരനുമായി ഇന്നീ കാര്യം സംസാരിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

പിഎസ്സി ക്രമക്കേട് ഗവണ്‍മെന്റ് പരിശോധിച്ച് വരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസം തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026