BREAKING NEWS

അവര് അവിശ്വാസം കൊണ്ടുവരട്ടേ, അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല- വി വി രാജേഷ്!! തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീക്കത്തിൽ പ്രതിപക്ഷം, എൽഡിഎഫും യുഡിഎഫും, സ്വതന്ത്രനും ഒന്നിച്ചാൽ 50- 50, ബലാബല പരീക്ഷണത്തിൽ നിർ‍ണായകമാവുക സ്വതന്ത്രൻ

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മേ​യ​ർ വി.​വി. ​രാ​ജേ​ഷ് രം​ഗത്ത്. കോ​ർ​പ​റേ​ഷ​നി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെന്നു പറഞ്ഞ മേയർ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടാ​ൻ ഭ​ര​ണ​പ​ക്ഷം സ​ജ്ജ​മാ​ണെന്ന് അറിയിച്ചു. 29ന് ​കൗ​ൺ​സി​ൽ യോ​ഗം ചേ​രു​മെ​ന്നും മേ​യ​ർ പറഞ്ഞു.​

കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ്-​ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഘ​ർ​ഷ​ത്തി​ൽ പ​രു​ക്കേ​റ്റ ത​ൻറെ കാ​ലി​ന് പൊ​ട്ട​ലി​ല്ലെ​ന്നും എ​ന്നാ​ൽ ഡി​സ്ലോ​ക്കേ​ഷ​ൻ ഉ​ണ്ടെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി മേ​യ​ർ ഡി​സ്ചാ​ർ​ജാ​യി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ക്ക​ട്ടെ​യെ​ന്നും എ​ന്നാ​ൽ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിയമനടപടി സ്വീകരിക്കുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൗ​ൺ​സി​ല​ർ സു​ഗ​ത​ൻറെ ജാ​മ്യ​ത്തി​നാ​യി ഉ​ട​ൻ കോ​ട​തി​യെ സ​മീ​പി​ക്കും. സ്മാ​ർ​ട്ട് സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​ർ​മാ​ണ​ത്തി​ലും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടും. ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടും. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റിം​ഗ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

അതേസമയം ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ഇന്നു വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കുമെന്നാണ് അറിയുന്നത്. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യുഡിഎഫിന് ഒറ്റയ്ക്കില്ലെന്നിരിക്കെ എൽഡിഎഫ് ഇതുമായി സഹകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 101 അംഗ കോർപറേഷനിൽ 50 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരിക്കുന്നത്.

യുഡിഎഫിന് 20 സീറ്റും എൽഡിഎഫിന് 29 സീറ്റും. യുഡിഎഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. ഇതോടെ 50-50 എന്ന നിലയിലാകും. നിലവിൽ ബിജെപി കൗൺസിലർ ആർ.സുഗതൻ കാപ്പ കേസിൽ ജയിലിലാണു താനും. ഇതോടെ യുഡിഎഫും എൽഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോർത്താൽ 50 പേർ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇങ്ങനെ കണക്കിലെ കളിയിലൂടെ ഭരണപക്ഷത്തിനെതിരെ അവിശ്വാസം കൊണ്ടു വരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

കീമോതെറാപ്പിക്കു ശേഷം നൽകാറുള്ള വേ​ദന സം​ഹാരി Tapentadol Tablet 100mg രാസലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്കു കുത്തിവെക്കും, ഇൻജക്ഷനായി ഇൻസുലിൻ സിറിഞ്ചുകൾ, കിക്ക് രണ്ടു ദിവസം വരെ നീണ്ടുനിൽക്കാൻ പ്ലാസ്റ്റിക് കുപ്പികളിൽ പപ്പായത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് വലിക്കും- മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ്

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026