BREAKING NEWS

കീമോതെറാപ്പിക്കു ശേഷം നൽകാറുള്ള വേ​ദന സം​ഹാരി Tapentadol Tablet 100mg രാസലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്കു കുത്തിവെക്കും, ഇൻജക്ഷനായി ഇൻസുലിൻ സിറിഞ്ചുകൾ, കിക്ക് രണ്ടു ദിവസം വരെ നീണ്ടുനിൽക്കാൻ പ്ലാസ്റ്റിക് കുപ്പികളിൽ പപ്പായത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് വലിക്കും- മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ്

· · 1 min read
Share: Copied!

നെടുങ്കണ്ടം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ട് കേസുകളിലായി മൂന്നു യുവാക്കൾ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്കു ശേഷം നൽകാറുള്ള വേദനാ സംഹാരി Tapentadol Tablet 100mg യുടെ പാക്കറ്റുകളും കഞ്ചാവും ഇവരിൽനിന്നു കണ്ടെടുത്തു. സംഭവത്തിൽ നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്- 22), ചിറക്കുന്നേൽ അൻസിൽ (22), മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ (22) എന്നിവർ പോലീസ് പിടിയിലായി.

അതേസമയം ജെസ്മിനെ സമീപത്തുനിന്നു കഞ്ചാവ് ബീഡി വലിച്ചതിനാണ് പിടികൂടിയത്. ഇയാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിൻറെ സംശയം. പ്രതികൾ വേദനസംഹാരി ഗുളികകൾ രാസലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്കു കുത്തിവച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇൻജക്ഷൻ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക് കുപ്പികളിൽ പപ്പായത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ചു വലിക്കുകയാണ് ഇവരുടെ രീതി. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ടു ദിവസം വരെ ലഹരി നിൽക്കുമെന്നാണ് പിടിയിലായ യുവാക്കൾ പറയുന്നത്. കാൻസർ ബാധിതർക്കു കീമോതെറാപ്പിക്കു ശേഷം നൽകുന്ന വേദനസംഹാരി ഗുളികകളാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നതെന്നും യുവാക്കൾ പറയുന്നു.

ഇന്നലെ രാത്രിയിൽ നെടുങ്കണ്ടം എസ് ഐ ലിജോ പി. മണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ നിൽക്കുന്ന യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന കവറിൽനിന്നു ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും കപ്പള തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

അതുപോലെ കവറിൽനിന്നു കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. അതേസമയം കട്ടപ്പനയിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്നുമാണ് ഇവർ ഈ ഗുളിക വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങാൻ ഇവരെ പറഞ്ഞയച്ചതെന്നും പോലീസിനോടു സമ്മതിച്ചു. ദിവാകറിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ മറ്റൊരു പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിനു മറ്റൊരു യുവാവിനെയും ഇതേ പ്രദേശത്തുനിന്നു പിടികൂടി. മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ (25) നെയാണ് പിടികൂടിയത്.

‘തനിക്ക് ഈ വിവാ​ഹത്തിന് താൽപര്യമില്ലെന്നു പല തവണ പറഞ്ഞു, നിനക്കിനി രക്ഷപ്പെടാൻ കഴിയില്ലെന്ന് കേതൻ ഭീഷണിപ്പെടുത്തി’- പുതിയ വെളിപ്പെടുത്തലുമായി സിയ!! ആദ്യ ശ്രമം പരാജയപ്പെട്ടാൽ ഉപയോ​ഗിക്കാനായി പ്രതികൾ പ്ലാൻ സി തയാറാക്കി- ഏഴ് മാസത്തിനിടെ സിയയും ചേതനും തമ്മിൽ നടത്തിയത് 2004 ഫോൺ കോളുകൾ, 238 മണിക്കൂർ നീണ്ട സംഭാഷണങ്ങൾ- അന്വേഷണ സംഘം

BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026