BREAKING NEWS

‘ഉറങ്ങാൻ പോലും കഴിയുന്നില്ല; കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന’; കീമോതെറാപ്പിക്കുശേഷമുള്ള അവസ്ഥ പങ്കുവെച്ച് രേണു സുധി

· · 1 min read
Share: Copied!

കീമോതെറാപ്പിക്ക് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകളും വേദനയും തുറന്നു പറഞ്ഞ് രേണു സുധി. ചികിത്സയുടെ ഭാഗമായി കടുത്ത വേദനയാണ് അനുഭവിക്കുന്നതെന്നും ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും രേണു പറഞ്ഞു.

തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ രേണു പങ്കുവെച്ചത്. കീമോതെറാപ്പിക്ക് ശേഷമുള്ള ദിവസങ്ങൾ ഏറെ പ്രയാസകരമാണെന്നും ഓരോ ഘട്ടവും വലിയ വെല്ലുവിളിയായാണ് കടന്നുപോകുന്നതെന്നും വീഡിയോയിൽ അവർ പറയുന്നു.

ചികിത്സയോടുള്ള പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകുകയാണെന്നും പ്രാർഥനയും പിന്തുണയും തുടരണമെന്ന് രേണു വീഡിയോയിലൂടെ അഭ്യർഥിച്ചു.

”നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ… എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. പ്രത്യേകിച്ച് കരിഷ്‍മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം.

കീമോക്ക് മുന്നേ തുടയിൽ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അത് ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവെക്കണം. മയങ്ങാനായി ഇഞ്ചെക്ഷൻ തന്നിരുന്നു. കീമോ കഴിഞ്ഞ് ഉയർന്നപ്പോൾ ക്ഷീണമായിരുന്നു. അതുകഴിഞ്ഞ് വീൽചെയറിൽ ഇരുത്തി എന്നെ വീട്ടിൽ കൊണ്ടുവന്നു. പിന്നെ എനിക്ക് തളർച്ചയാണ്. ശരീരം ആസകലം വേദനയാണ്. നടുവേദന, തലവേദന എനിക്കറിയില്ല എന്തൊക്കെയാണെന്ന്. ഓക്കാനവും വരുന്നുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് എനിക്കൊരു ഇൻജക്ഷൻ എടുക്കാനുണ്ടായിരുന്നു. ആ ഇൻജക്ഷൻ എടുക്കാൻ ഞാൻ ചെന്നതും എടുത്തതും ഓർമയുണ്ട്. പിന്നെ തലകറങ്ങി വീണു. പിന്നീട് ഛർദ്ദിച്ച് അവശനിലയിലായി. വീട്ടിൽ വന്നാൽ ഉറങ്ങാൻ പറ്റത്തില്ല. അതുപോലെ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണിത്”, രേണു സുധി വീഡിയോയിൽ പറഞ്ഞു.

അവര് അവിശ്വാസം കൊണ്ടുവരട്ടേ, അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല- വി വി രാജേഷ്!! തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീക്കത്തിൽ പ്രതിപക്ഷം, എൽഡിഎഫും യുഡിഎഫും, സ്വതന്ത്രനും ഒന്നിച്ചാൽ 50- 50, ബലാബല പരീക്ഷണത്തിൽ നിർ‍ണായകമാവുക സ്വതന്ത്രൻ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026