കൊല്ലം: കൊല്ലത്ത് നാല് വയസുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്‌സോ കേസെടുത്ത് പോലീസ്. കൂടാതെ ജൂവനൈൽ ജസ്റ്റിസ് ആക്ടും ചേർത്തു. അതുപേലെ കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്നും യുവതി നൽകിയ പരാതി നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പരാതിപ്പെട്ടിരുന്നു. യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു.
ആദ്യം പരാതിയിൽ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതിൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടും പോലീസ് പോക്‌സോ വകുപ്പ് ചുമത്താൻ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പോലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു.
എന്നാൽ കുട്ടിയുടെ കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. പ്രതി കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി എന്നത് പരാതിക്കാരി പുറത്തുവിട്ട ഓഡിയോകളിൽ വ്യക്തമായിരുന്നു.






