കണ്ണൂർ: കൂത്തുപറമ്പിൽനിന്ന് ഇന്നലെ കാണാതായ 15കാരനെ കണ്ടെത്തി. കുട്ടി തന്നെയാണ് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടത്. തലശ്ശേരി ചോനാട് നിന്ന് മറ്റൊരാളുടെ ഫോണിലൂടെയാണ് കുട്ടി വീട്ടുകാരെ വിളിച്ചത്.
ഇന്നലെ രാവിലെ 800 രൂപയുമായി വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർഥി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറി കണ്ണൂരിലെത്തുകയായിരുന്നു. രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങിയ ശേഷം രാവിലെ തിരികെ തലശ്ശേരിയിലേക്ക് പോയെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടിൽനിന്ന് വഴക്കുപറയുമെന്ന ഭയത്താലാണ് വീടുവിട്ടതെന്നും കുട്ടി പൊലീസിനോട് വ്യക്തമാക്കി.






